
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: മലപ്പുറം ജില്ലാ കെഎംസിസിയുടെ റഹ്മ കുടുംബ ക്ഷേമ സുരക്ഷാ പദ്ധതിയുടെ കാമ്പയിനുമായി ബന്ധപ്പെട്ട് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെ ന്ററില്‍ സംഘടിപ്പിച്ച ‘വൈറ്റല്‍ കോണ്‍ഫറന്‍സ്’ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര് ഉദ്ഘാടനം ചെയ്തു. കെഎംസിസി ജില്ലാ ആക്ടിങ് പ്രസിഡന്റ് ഹസന് അരീക്കന്‍ അധ്യക്ഷനായി. ആക്ടിങ് ജനറല്‍ സെക്രട്ടറി ഷാഹിദ് ചെമ്മുക്കന്‍ സ്വാഗതവും ആക്ടിങ് ട്രഷറര്‍ സമീര്‍ പുറത്തൂര്‍ നന്ദിയും പറഞ്ഞു.
അബുദാബി കെഎംസിസി ആക്ടിങ് ജനറല്‍ സെക്രട്ടറി ടികെ അബ്ദുസ്സലാം,കെഎംസിസി ഭാരവാഹികളായ ബീരാന്‍കുട്ടി,റഷീദ് അലി മമ്പാട്,ജില്ലാ ഭാരവാഹികളായ കുഞ്ഞിപ്പ മോങ്ങം, ബഷീര്‍ വറ്റലൂര്‍,മുനീര്‍ എടയൂര്‍,അബ്ദുറഹ്മാന് മുക്രി, സാല്‍മി പരപ്പനങ്ങാടി,നാസര്‍ വൈലത്തൂര്‍,ഷാഹിര്‍ പൊന്നാനി,സിറാജ് ആതവനാട്, ഫൈസല്‍ പെരിന്തല്‍മണ്ണ,മണ്ഡലം,പഞ്ചായത്ത്/മുനിസിപ്പല്‍ ഭാരവാഹികളും റഹ്മ ഏജന്റുമാരും പങ്കെടുത്തു. മെമ്പര്‍ഷിപ്പ് കാമ്പയിന് ജൂണ്‍ 30ന് അവസാനിക്കുമെന്നും കാമ്പയിനുമായി ബന്ധപ്പെട്ട ഹാപ്പിനെസ് ഡസ്ക് 26 മുതല്‍ 30 വരെ പ്രവര്‍ത്തിക്കുമെന്നും ഭാരവാഹികള്അറിയിച്ചു.