
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ഇന്നലെ അന്തരിച്ച പ്രമുഖ സൂഫി വര്യനും പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ ശൈഖുനാ മാണിയൂര്‍ അഹമ്മദ് മുസ്്ലിയാര്ക്കു വേണ്ടി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിലും പ്രാര്‍ത്ഥനാ സദസിലും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. അനുസ്മരണ സംഗമത്തില്‍ സുന്നി സെന്റര്‍ ആക്ടിങ് പ്രസിഡന്റ് അബ്ദുല്ല നദ്വി,ജനറല്‍ സെക്രട്ടറി കബീര്‍ ഹുദവി,ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര്,അഡ്വ.മുഹമ്മദ്കുഞ്ഞി,ഹാരിസ് ബാഖവി,ബിസി അബൂബക്കര്‍ പ്രസംഗിച്ചു. ഇസ്ലാമിക് സെന്റര്‍ റിലീജിയസ് സെക്രട്ടറി മുഹമ്മദ്കുഞ്ഞി കൊളവയല്‍ നന്ദി പറഞ്ഞു.