
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: അത്യാധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ച ദുബൈയിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുന്നതോടെ മൂന്ന് ദിവസം കൊണ്ട് ദുബൈ എയര്‍പോര്‍ട്ടിലെ മുഴുവന്‍ സേവനങ്ങളും അല്മക്തൂമിലേക്ക് മാറ്റാനാകുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് ഓപ്പറേഷന്‍സ് ഓഫീസറുമായ അദേല്‍ അല്‍ റെദ പറഞ്ഞു. വിമാനത്താവളത്തിന്റെ നവീകരണം,നൂതനാശയങ്ങള്‍,സാങ്കേതികവിദ്യ,സ്റ്റാര്‍ട്ട്അപ്പ് സംവിധാനം എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനായി നടന്ന ഫോര്സടെക് 2025ലെ ഫയര്‍സൈഡ് ചാറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ദുബൈ എയര്‍പോര്‍ട്ടില്‍ നിന്ന് തങ്ങള്‍ അല്‍ മക്തൂമിലേക്ക് മാറുന്നതിന് ഒരു ചെറിയ കാലയളവ് മാത്രം മതി. ഇത് ഒരുപക്ഷേ,ഒറ്റരാത്രികൊണ്ടും നടന്നേക്കാം. അല്‍ മക്തൂമില്‍ എല്ലാം പ്രവര്‍ത്തനക്ഷമമായാല്‍ ഇവിടെ അടച്ചുപൂട്ടി അവിടേക്ക് മാറുക എന്നത് മാത്രമാകും ബാക്കിയുണ്യാവുകയെന്നും ഇതിന് പരമാവധി മൂന്ന് ദിവസമേ വേണ്ടിവരികയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൊജക്ട് പത്തു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാവുക. 128 ബില്യണ്‍ ദിര്‍ഹമാണ് ഇതിന് ചിലവ് കണക്കാക്കുന്നത്. 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള പുതിയ വിമാനത്താവളത്തിന്റെ നിര്‍മാണത്തിനുള്ള കരാറുകള്‍ ദുബൈ ഇതിനകം നല്‍കിത്തുടങ്ങിയിട്ടുണ്ട്.യാത്രക്കാരുടെ ഇമിഗ്രേഷന്‍ പ്രക്രിയ തടസമില്ലാതെ അതിവേഗത്തില്‍ പൂര്‍ത്തീകരിക്കുന്ന സംവിധാനമായിരിക്കും അല്‍ മക്തൂമില്‍ സജ്ജീകരിക്കുകയെന്നും അല്‍ റെദ പറഞ്ഞു.
പുതിയ വിമാനത്താവളത്തിലെ ബയോമെട്രിക്സ് സാങ്കേതിക വിദ്യ യാത്രക്കാര്‍ക്ക് തങ്ങള്‍ പരിശോധനയ്ക്കും ഇമിഗ്രേഷന്‍ പ്രക്രിയയ്ക്കും വിധേയമാകുന്നുവെന്ന് പോലും മനസിലാക്കാതെ നടന്നുനീങ്ങുന്നതായിരിക്കും. ഒരു റിങ്ങിലൂടെയായിരിക്കും ഇമിഗ്രേഷനു വേണ്ടി നടക്കുക. അവിടെ പാസ്പോര്‍ട്ട് കാണിക്കേണ്ടി വരില്ല. ഒരു പരിചാരകനെ പോലും കാണില്ലെന്നും ഒരാള്‍ക്കും നാടുവിട്ടുപോകുന്ന പ്രതീതിയുണ്ടാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ലോഞ്ചിലേക്ക് പോകുമ്പോഴും ബഗ്ഗിയിലോ ട്രെയിനിലോ കയറുമ്പോഴും ഇതേ അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.