
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഗതാഗതക്കുരുക്ക് മുന്‍കൂട്ടി അറിയാനും മികച്ച റൂട്ടുകള്‍ തിരഞ്ഞെടുക്കാനുമാണിത്
ദുബൈ: ഗതാഗതക്കുരുക്ക് മുന്‍കൂട്ടി അറിയാനും മികച്ച റൂട്ടുകള്‍ തിരഞ്ഞെടുക്കാനും ദുബൈ ആര്‍ടിഎ ‘ക്വാണ്ടം’ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഗതാഗത പ്രവചനം,വാഹന മാര്‍ഗനിര്‍ദേശം,പൊതുഗതാഗത വിവരം തുടങ്ങിയ സംവിധാനങ്ങള്‍ സുഗമമാക്കാനാണ് ദുബൈ റോഡ്സ് ആന്റ്് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ദുബൈയില്‍ ഭാവിയില്‍ സജീവമാകുന്ന സ്മാര്‍ട്ട് സിറ്റികള്‍ക്ക് ഏറെ പ്രയോജനകരമാകുന്നതാകുമിത്. കമ്പ്യൂട്ടിങ്,സൈബര്‍ സുരക്ഷ എന്നിവയില്‍ ശ്രദ്ധേയമായിട്ടുള്ള ‘ക്വാണ്ടം’ സംവിധാനത്തിലൂടെ ഗതാഗത മേഖലയില്‍ നൂതന സാങ്കേതിക വിദ്യയുടെ ആശയവിനിമയ സാധ്യതകള്‍ പരിശോധിക്കുന്ന ജിസിസിയിലെ തന്നെ ആദ്യ സര്‍ക്കാര്‍ സ്ഥാപനമായി ആര്‍ടിഎ മാറും.
സ്മാര്‍ട്ട് മൊബിലിറ്റി സിസ്റ്റങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുക,ഡിജിറ്റല്‍ സുരക്ഷ ശക്തിപ്പെടുത്തുക,സുസ്ഥിരവും ഡാറ്റാധിഷ്ഠിതവുമായ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ദുബായിയുടെ പരിവര്‍ത്തനം ത്വരിതപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ആര്‍ടിഎ ലക്ഷ്യമിടുന്നത്. ഗതാഗതം,മൊബിലിറ്റി സിസ്റ്റങ്ങള്‍,സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. കൂടാതെ ഇന്റലിജന്റ് സിസ്റ്റം പ്രകടനം,സ്മാര്‍ട്ട് മൊബിലിറ്റി,ഡിജിറ്റല്‍ സംരക്ഷണം, മൊത്തത്തിലുള്ള ഡാറ്റ സുരക്ഷ എന്നിവ മെച്ചപ്പെടുത്താനു ഇതിലൂടെ സാധിക്കുന്നു.
പുതിയ സാങ്കേതിക വിദ്യ നടപ്പാക്കന്നതിന്റെ ഭാഗമായി ആഗോള ടെക് ഭീമനായ സിസ്കോയുമായി സഹകരിച്ച് ‘ക്വാണ്ടം കമ്മ്യൂണിക്കേഷനും സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചറിലെ ആപ്ലിക്കേഷനുകളും’ എന്ന വിഷയത്തില്‍ ആര്‍ടിഎ ശില്പശാല സംഘടിപ്പിച്ചു. ക്വാണ്ടം കമ്മ്യൂണിക്കേഷനിലെ വിദഗ്ധര്‍ പങ്കെടുത്ത വര്‍ക്ഷോപ്പില്‍ ആര്‍ടിഎയുടെ സാങ്കേതിക,എഞ്ചിനീയറിങ് വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളും മറ്റു പങ്കാളികളും പങ്കെടുത്തു.