
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: യുഎഇയിലെ സ്ഥാപനങ്ങള്‍ ഈ മാസം 30ന് സ്വദേശിവത്കരണ അര്‍ധവാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം ആവശ്യപ്പെട്ടു. ഓരോ സ്ഥാപനവും തങ്ങളുടെ ജീവനക്കാരുടെ അനുപാതത്തിനനുസൃതമായ സ്വദേശി നിയമനം നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കേണ്ടതാണ്. ഇത് പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തും. മെയ് അവസാനം വരെ 28,000 സ്വകാര്യസ്ഥാപനങ്ങളിലായി 141,000 സ്വദേശികളെ നിയമിച്ചിട്ടുണ്ട്. ഇനിയും അവശേഷിക്കുന്ന സ്ഥാപനങ്ങള്‍ നിയമനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണം പൂര്‍ത്തീകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ സേവന ഫീസില്‍ 80 ശതമാനം വരെ സാമ്പത്തിക കിഴിവുകള്‍ക്ക് അര്‍ഹത നല്കുന്ന തൗതീന്‍ പാര്‍ട്ണേഴ്സ് ക്ലബ്ബില്‍ അംഗത്വം ലഭിക്കും.
കൂടാതെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ മുന്‍ഗണന ലഭിക്കുന്നതിലൂടെ ബിസിനസ് വളര്‍ച്ചാ അവസരങ്ങള്‍ വര്‍ധിപ്പിക്കാനും കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കമ്പനികള്‍ക്ക് കൂടുതല്‍ സൗകര്യമൊരു ക്കുന്നതില്‍ മന്ത്രാലയത്തിന്റെ നഫീസ് വലിയ പിന്തുണയാണ് നല്‍കുന്നത്. നഫീസില്‍ യോഗ്യരായ സ്വദേശികളുടെ വിവരങ്ങള്‍ ലഭ്യമാണ്. ഇതില്‍നിന്നും യോഗ്യരാവരെ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുവാന്‍ കഴിയും. രാജ്യത്തിന്റെ എമിറേറ്റൈസേഷന്‍ നയങ്ങള്‍ക്ക് വിരുദ്ധമായ ഏതെങ്കിലും ലംഘനങ്ങള്‍ ശ്രദ്ധയി ല്‍ പെടുന്നവര്‍ 600590000 എന്ന നമ്പറില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടുകയോ വെബ്സൈറ്റ്, ആപ് എന്നിവ വഴി അറിയിക്കുയോ ചെയ്യണമെന്ന് മന്ത്രാലയം സ്വദേശി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.