
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ഇറാനും ഇസ്രാഈലും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കമ്പനികള്‍ മേഖലയില്‍ നിന്ന് തങ്ങളുടെ ജീവനക്കാരെ ഒഴിപ്പിക്കുന്നത് തുടരുന്നു. സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അപകട സാധ്യതാ പ്രദേശങ്ങളില്‍ നിന്നും ഇന്റലിജന്‍സും അപകടസാധ്യത വിലയിരുത്തലുകളും മറ്റു പ്രതികരണ സംവിധാനങ്ങളും നല്കുന്ന വിവരങ്ങള്‍ക്കനുസരിച്ച് കമ്പനികള്‍ തങ്ങളുടെ ജീവനക്കാരെ ഒഴിപ്പിക്കുന്നതെന്ന് അപകടസാധ്യത സേവന കമ്പനിയായ ഇന്റര്‍നാഷണല്‍ എസ്ഒഎസ് പറയുന്നു.
ഈ മാസം 13ന് സംഘര്‍ഷം ആരംഭിച്ചതു മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് 200ലധികം ആളുകളെ തങ്ങള്‍ ഒഴിപ്പിച്ചുവെന്ന് ഇന്റര്‍നാഷണല്‍ എസ്ഒഎസിലെ റീജിയണല്‍ സെക്യൂരിറ്റി ഡയരക്ടര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് അനാലിസിസ് ഗുല്‍നാസ് ഉക്കാസോവ പറഞ്ഞു. ഇറാനില്‍ നിന്നും ഇസ്രാഈലില്‍ നിന്നും മാത്രമല്ല,തൊട്ടടുത്ത രാജ്യങ്ങളില്‍ നിന്നും ഇതിനകം തന്നെ ആളുകള്‍ മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ബോംബിട്ട് തകര്‍ത്തതോടെ ഞായറാഴ്ച മുതല്‍ ഇറാനും ഇസ്രാഈലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. അന്താരാഷ്ട്ര കമ്പനികള്‍ മേഖലയിലെ നിരവധി രാജ്യങ്ങളില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിക്കുന്നുണ്ടെങ്കിലും യുഎഇയില്‍ ഇതുവരെ അത്തരം നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും എസ്ഒഎസ് അധികൃതര്‍ പറഞ്ഞു. യുഎഇയിലെ കമ്പനികള്‍ അവരുടെ ജീവനക്കാരെ സ്ഥലം മാറ്റുന്നതിനെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് കണ്ട്രോള് റിസ്ക്സ് എന്ന ഒഴിപ്പിക്കല്‍ കമ്പനിയുടെ മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക മാനേജിങ് പാര്‍ട്ണര്‍ ടോം ഗ്രിഫിനും വ്യക്തമാക്കി. പകരം, യുഎഇ നിരന്തരമായി വ്യക്തമായ ആശയവിനിമയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ ജീവനക്കാര്‍ ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് യുഎഇ ചെയ്യുന്നത്. മേഖലയിലെ പല കമ്പനികളും തൊഴിലാളികള്‍ക്ക് വര്‍ക്ക് ഇന്‍ ഹോം അവസരം നല്‍കിയിരിക്കുകയാണ്.
സംഘര്‍ഷ സ്ഥലങ്ങളില്‍ നിന്ന് വേഗത്തില്‍ ആളുകളെ ഒഴിപ്പിക്കുന്നതിനായി ഇന്റര്‍നാഷണല്‍ എസ്ഒഎസിന് ദുബൈ ഉള്‍പ്പെടെ ലോകത്ത് 28 കേന്ദ്രങ്ങളുണ്ട്. അക്രമം,ആഭ്യന്തര കലാപം,പ്രാദേശിക സംഘര്‍ഷങ്ങള്‍,കര്‍ഫ്യൂ,ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍,വൈദ്യുതി തടസങ്ങള്‍ തുടങ്ങിയ ജീവനു ഭീഷണി നേരിടുന്ന കമ്പനികളിലെ ജീവനക്കാരെയാണ് ഇവര്‍ മുഖേന ഒഴിപ്പിക്കുന്നത്.