
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
എത്രയും വേഗം സംഘര്‍ഷം അവസാനിപ്പിക്കണം ഐക്യരാഷ്ട്രസഭയും സുരക്ഷാ കൗണ്‍സിലും ഉത്തരവാദിത്തം നിര്‍വഹിക്കണം
അബുദാബി: മേഖലയില്‍ തുടര്‍ച്ചയായി ശക്തിപ്പെടുന്ന സംഘര്‍ഷങ്ങളിലും ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുന്നതിലും യുഎഇ അങ്ങേയറ്റത്തെ ആശങ്ക പ്രകടിപ്പിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനും പശ്ചിമേഷ്യ കൂടുതല്‍ തീവ്രമായ അസ്ഥിരതയിലേക്ക് വലിച്ചിഴയ്ക്കപ്പെടാതിരിക്കുന്നതിനും എത്രയും വേഗം സംഘര്‍ഷം ലഘൂകരിക്കണമെന്നും യുഎഇ പറഞ്ഞു. സ്ഥിരതയും സമൃദ്ധിയും നീതിയും പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് നയതന്ത്ര സംഭാഷണത്തിന് മുന്‍ഗണന നല്‍കേണ്ടതിന്റെ പ്രാധാന്യം യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സംഘര്‍ഷത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് മേഖലയെയും അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കുന്നതിന് നിര്‍ണായകമായ ഈ സാഹചര്യത്തില്‍ സമഗ്രമായ പരിഹാരത്തിനായുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് യുഎഇ ആഹ്വാനം ചെയ്തു.
ഇതോടൊപ്പം പ്രാദേശിക,അന്തര്‍ദേശീയ തലങ്ങളില്‍ സമാധാനത്തിനും സുരക്ഷയ്ക്കുമെതിരെ വര്‍ധിച്ചുവരുന്ന ഭീഷണി ഉയര്‍ത്തുന്ന മേഖലയിലെ ദീര്‍ഘകാല പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഗൗരവമായ ശ്രമങ്ങളിലൂടെ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് യുഎഇ മന്ത്രാലയം ഐക്യരാഷ്ട്രസഭയോടും യുഎന്‍ സുരക്ഷാ കൗണ്‍സിലിനോടും അഭ്യര്‍ത്ഥിച്ചു. നിര്‍ണായകമായ പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിന് ഗൗരവമായ ഇടപെടല്‍ ആവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ ചരിത്രാനുഭവങ്ങളില്‍ നിന്നും മുന്‍കാല സംഘര്‍ഷങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും യുഎഇ ഓര്‍മിപ്പിച്ചു.
യുഎഇ പ്രസിഡന്റ് ഫ്രഞ്ച്,ഇറ്റലി,ഒമാന്‍ ഭരണാധികാരികളുമായി ചര്‍ച്ച നടത്തി
അബുദാബി: ഇറാനിലെ ഇസ്രാഈല്‍-അമേരിക്ക ആക്രമണം ശക്തമായ സാഹചര്യത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്നലെ ഫ്രഞ്ച്,ഇറ്റലി,ഒമാന്‍ ഭരണാധികാരികളുമായി ചര്‍ച്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍,ഇറ്റാലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണി,ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് എന്നിവരുമായാണ് ശൈഖ് മുഹമ്മദ് ടെലിഫോണില്‍ സംസാരിച്ചത്. ഇറാനെതിരെ തുടര്‍ന്നുവരുന്ന ശക്തമായ ആക്രമണങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷാവസ്ഥ വ്യാപിപ്പിക്കുകയാണ്. ഇത് പ്രാദേശിക സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്ന് രാഷ്ട്രനേതാക്കള്‍ ആശങ്ക പങ്കുവച്ചു. സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കുന്നതിനും പ്രതിസന്ധി നിയന്ത്രിക്കുന്നതിനും സമാധാനപരമായ പരിഹാരത്തിലെത്തുന്നതിനുമുള്ള നയതന്ത്ര സംഭാഷണത്തിന് മുന്‍ഗണന നല്‍കുന്നതിന് പ്രാദേശികവും അന്തര്‍ദേശീയവുമായ ശ്രമങ്ങള്‍ ശക്തമാക്കണമെന്നും ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു. മേഖലയെയും അവിടത്തെ ജനങ്ങളെയും കൂടുതല്‍ പ്രതിസന്ധികളില്‍ നിന്ന് ഒഴിവാക്കുകയും പ്രാദേശിക സമാധാനവും സ്ഥിരതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഭരണാധികാരികള്‍ വ്യക്തമാക്കി.