
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളം ആക്രമിച്ച ഇറാന് നടപടിയെ യുഎഇ ശക്തമായി അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തിന്റെയും വ്യോമാതിര്‍ത്തിയുടെയും നഗ്നമായ ലംഘനമാണിതെന്നും ഇത് അന്താരാഷ്ട്ര നിയമത്തോടും യുഎന്‍ ചാര്‍ട്ടറിനോടുമുള്ള വ്യക്തമായ വെല്ലുവിളിയാണെന്നും യുഎഇ വ്യക്തമാക്കി. ഖത്തറിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതൊരു ആക്രമണത്തെയും യുഎഇ ശക്തമായി എതിര്‍ക്കുന്നു, അത്തരം പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ദുര്‍ബലപ്പെടുത്തുമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഖത്തറിന് യുഎഇയുടെ ഐക്യദാര്‍ഢ്യം അറിയിക്കുകയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സമാധാനവും സംരക്ഷിക്കാനുള്ള എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യുന്നുവെന്നും യുഎഇ വ്യക്തമാക്കി. സൈനിക നടപടികള്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത യുഎഇ വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞു. കൂടാതെ മേഖലയുടെ സുരക്ഷയെ അസ്ഥിരപ്പെടുത്താനും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വിനാശകരമായ ആക്രമണങ്ങളോടെ മേഖലയെ അപകടകരമായ പാതകളിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്ന നിരന്തരമായ പ്രകോപന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുഎഇ മുന്നറിയിപ്പ് നല്കി.
ജിസിസി സെക്രട്ടറി ജനറല്‍ അപലപിച്ചു
റിയാദ്: ഖത്തറിനെതിരെ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി ശക്തമായി അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്നും എല്ലാ ജിസിസി അംഗരാജ്യങ്ങളുടെയും സുരക്ഷയ്ക്ക് ഇത് നേരിട്ടുള്ള ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ജിസിസി രാജ്യങ്ങളുടെ സുരക്ഷയ്ക്കും പ്രദേശിക സമാധാനത്തിനും നേരെയുള്ള ഏത് ഭീഷണിയെയും നേരിടുന്നതില്‍ കൗണ്‍സില്‍ ഖത്തറിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരായ ഇസ്രാഈലിന്റെ ആക്രമണങ്ങളെ ഖത്തറും ജിസിസി രാജ്യങ്ങളും ശക്തമായി അപലപിക്കുകയും വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യുന്ന സമയത്ത് ഇറാന്റെ മിസൈലാക്രമണം. ഇത് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും ഉടമ്പടികളുടെയും നിയമങ്ങളുടെയും ലംഘനമാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.