
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ഇറാനും ഇസ്രാഈലും തമ്മില്‍ വെടിനര്‍ത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനും ഇസ്രാഈലും വെടിനിര്‍ത്തല്‍ അംഗീകരിച്ചു. വെടിനര്‍ത്തല്‍ ആരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി അറിയിച്ചിരുന്നു. ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി ഇസ്രാഈലിലെ ചാനല്‍ 12, യ്നെറ്റ് എന്നീ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍താനിയാണ് വെടിനര്‍ത്തലിന് മധ്യസ്ഥത വഹിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി. എന്നാല്‍ വെടിനിര്‍ത്തലിനായി യുഎസ് അപേക്ഷിച്ചു എന്നാണ് ഇറാന് വ്യക്തമാക്കിയത്. എന്നാല്‍ ഇറാനും ഇസ്രാഈലും ഇറാനും തന്നെ സമീപിച്ചെന്നാണ് ട്രംപിന്റെ അവകാശവാദം. 12 ദിവസത്തെ യുദ്ധം അവസാനിക്കാന്‍ കാരണക്കാരന്‍ താന്‍ മാത്രമാണെന്നും സമാധാനം ഉണ്ടാക്കിയത് തന്റെ കഴിവാണെന്നും ട്രംപ് പറയുന്നു. ട്രൂത്ത് സോഷ്യലിലൂടെയാണ് തന്റെ അവകാശവാദങ്ങള്‍ ട്രംപ് പങ്ക് വെച്ചത്.