
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: പ്രവാസ ലോകത്ത് വാര്‍ത്തകളുടെയും കാഴ്ചകളുടെയും നേര്‍മുഖമായി നിലകൊള്ളുന്ന ‘ഗള്‍ഫ് ചന്ദ്രിക’യുടെ ഒന്നാം വാര്‍ഷിക പ്രഖ്യാപന സംഗമം 28ന് അബുദാബിയില്‍ നടക്കും. ശനിയാഴ്ച രാത്രി 8.30ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ മെയിന്‍ഹാളില്‍ നടക്കുന്ന സംഗമത്തില്‍ ഗള്‍ഫ് ചന്ദ്രിക ഗവേണിങ് ബോഡി അംഗങ്ങളും യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും ഗള്‍ഫ് ചന്ദ്രിക അഭ്യുദയകാംക്ഷികളും സഹകാരികളും പങ്കെടുക്കും. ഒക്ടോബറില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടി വന്‍ വിജയമാക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിക്കും. മൂന്നു ദിവസങ്ങളിലായി വ്യത്യസ്ത സെഷനുകളോടെ നടക്കുന്ന വൈവിധ്യമാര്‍ന്ന വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് സംഗമം അന്തിമരൂപം നല്‍കും. ഗള്‍ഫ് ചന്ദ്രികയുടെ വിജയകരമായ മുന്നേറ്റത്തിന് കൂടുതല്‍ കരുത്തേകുന്ന കര്‍മപരിപാടികള്‍ സംഗമത്തില്‍ പ്രഖ്യാപിക്കും.
2024 ജൂണ്‍ ഒന്നിനാണ് ഗള്‍ഫ് ‘ചന്ദ്രിക’ ഡിജിറ്റല്‍ പതിപ്പ് അബുദാബിയില്‍ നിന്ന് അനുവാചകരിലെത്തി തുടങ്ങിയത്. കേരളീയ നവോത്ഥാന നഭസില്‍ തൊണ്ണൂറാണ്ടിന്റെ പാരമ്പര്യക്കരുത്തോടെ പ്രയാണം തുടരുന്ന ‘ചന്ദ്രിക’യുടെ അതിനൂതന ഡിജിറ്റല്‍ പ്ലാറ്റ് ഫോമാണ് ‘ഗള്‍ഫ് ചന്ദ്രിക’. വെസ്ബസൈറ്റും യൂട്യൂബും ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഇ പത്രവും വീഡിയോസും ഷോര്‍ട്ട്സുകളും സ്പീഡ് ന്യൂസുകളുമായി വാര്ത്താവഴിയില് തരംഗമായി മാറിയ ‘ഗള്‍ഫ് ചന്ദ്രിക’ ഇന്ന് പ്രവാസികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ‘വാര്‍ത്താ സുഹൃത്ത്’ ആണ്. നിലയ്ക്കാത്ത വാര്‍ത്താ പ്രവാഹത്തിനൊപ്പം സഞ്ചരിക്കാന്‍ പ്രവാസികള്‍ ഏറെ ആശ്രയിക്കുന്നത് ‘ഗള്‍ഫ് ചന്ദ്രിക’യുടെ മൊബൈല്‍ ആപ്ലിക്കേഷനാണ്. പ്രവാസത്തിന്റെ ഉള്‍ത്തുടിപ്പ് ഒപ്പിയെടുത്ത് അതിവേഗം പ്രസരണം ചെയ്യുന്ന ‘ഗള്‍ഫ് ചന്ദ്രിക’യുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് പിന്നിട്ട ഒരു വര്‍ഷം നല്ല വാര്‍ത്തകളുടെ നനവുണങ്ങാത്ത കാലമാണ് സഹൃദയര്‍ക്ക് സമ്മാനിച്ചത്. വിരല്‍ തുമ്പില്‍ പുതുവാര്ത്തകളുടെയും കാഴ്ചകളുടെയും വസന്തം തീര്‍ത്താണ് ‘ഗള്‍ഫ് ചന്ദ്രിക’ ഒന്നാം വാര്‍ഷിക നിറവിലെത്തിനില്ക്കുന്നത്.
ഒക്ടോബര്‍ ആദ്യവാരം നടക്കുന്ന വാര്‍ഷികാഘോഷ പരിപാടികളും ഇതിന് കരുത്തുപകുരന്നതിനായി 28ന് സംഘടിപ്പിക്കുന്ന പ്രഖ്യാപന സംഗമവും വന്‍ വിജയമാക്കണമെന്നും മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരും സതീര്‍ത്ഥ്യരും പങ്കെടുക്കണമെന്നും ഗള്‍ഫ് ചന്ദ്രിക ഗവേണിങ് ബോഡി ചെയര്മാന് ഡോ.പുത്തൂര്‍ റഹ്മാനും ജനറല്‍ കണ്‍വീനര്‍ ഷുക്കൂറലി കല്ലുങ്ങലും അഭ്യര്‍ത്ഥിച്ചു.