
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: 2027 ജനുവരിയില്‍ ഷാര്‍ജയില്‍ നടക്കുന്ന ഷാര്‍ജ ബിനാലെയുടെ ക്യൂറേറ്റര്‍മാരായി ആഞ്ചല ഹരുത്യുന്യാനെയും പൗള നാസിമെന്റോയെയും ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന് പ്രഖ്യാപിച്ചു. ബെര്‍ലിന്‍ യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്സില്‍ കണ്ടംപററി ആര്‍ട്ട് ആന്റ് തിയറി പ്രഫസറാണ് ഹരുത്യുന്യന്. ലുവാണ്ട ആസ്ഥാനമായുള്ള സ്വതന്ത്ര ക്യൂറേറ്ററും ആര്‍ക്കിടെക്ടുമാണ് നാസിമെന്റോ. 2003 മുതല്‍ ഷാര്‍ജ ബിനാലെ സൃഷ്ടിപരമായ പരീക്ഷണങ്ങള്‍,സഹകരണം,സാമൂഹിക സ്വാധീനം എന്നിവയുടെ സംഗമ വേദിയാണെന്നും ഷാര്‍ജയുടെ പ്രാദേശിക പശ്ചാത്തലത്തില്‍ വേരൂന്നിയതും അന്തര്‍ദേശീയവുമായ സുപ്രധാന വിനിമയാവസരമാണ് ഇതിലൂടെ വളര്ത്തിയെടുത്തിട്ടുള്ളതെന്നും ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന് പ്രസിഡന്റും ഡയരക്ടറുമായ ഹൂര്‍ അല്‍ ഖാസിമി പറഞ്ഞു. ആഞ്ചല ഹരുത്യുന്യനും പൗള നാസിമെന്റോയും വ്യക്തിഗത രീതികളാല്‍ രൂപപ്പെടുത്തിയ വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ബിനാലെയെ ശ്രദ്ധേയമാക്കുക. അവരുടെ ദര്‍ശനങ്ങള്‍ക്ക് സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം ചെയ്യാന്‍ കഴിയുമെന്നും ഷാര്‍ജയിലുടനീളമുള്ള വൈവിധ്യമാര്‍ന്ന കലാകളെ സമന്വയിച്ചായിരിക്കും ബിനാലെ പ്രദര്‍ശന നഗരി രൂപപ്പെടുത്തുകയെന്നും ഹൂര്‍ അല്‍ ഖാസിമി കൂട്ടിച്ചേര്‍ത്തു.