
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
തൊഴിലാളികള്‍ക്ക് രണ്ടു ദശലക്ഷം കുപ്പിവെള്ളവും ജ്യൂസുകളും വിതരണം ചെയ്യും
ദുബൈ: ഫെര്‍ജാന്‍ ദുബൈ രണ്ടാമത് അല്‍ ഫ്രീജ് ഫ്രിഡ്ജ് കാമ്പയിന് യുഎഇയില്‍ തുടക്കമായി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന്റെ (എംബിആര്‍ജിഐ) പിന്തുണയോടെ യുഎഇ വാട്ടര്‍ എയ്ഡ് ഫൗണ്ടേഷന് (സുഖിയ),യുഎഇ ഫുഡ് ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്. വേനല്‍ച്ചൂടിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുകയും ദുബൈയിലെ സമൂഹത്തില്‍ ഐക്യദാര്‍ഢ്യത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങള്‍ ശക്തിപ്പെടുത്തുകയും ദുബൈയിലുടനീളമുള്ള തൊഴിലാളികള്‍ക്ക് രണ്ടു ദശലക്ഷം കുപ്പി തണുത്ത വെള്ളം,ജ്യൂസുകള്‍,ഫ്രോസണ്‍ ട്രീറ്റുകള്‍ എന്നിവ വിതരണം ചെയ്യുകയുമാണ് കാമ്പയിനിന്റെ ലക്ഷ്യം. ഓഗസ്റ്റ് 23 വരെ നീണ്ടുനില്‍ക്കുന്ന കാമ്പയിനിന്റെ ഭാഗമായി ക്ലീനിങ്,നിര്‍മാണ തൊഴിലാളികള്‍,ഡെലിവറി ഡ്രൈവര്‍മാര്‍,റോഡ്,ലാന്‍ഡ്സ്കേപ്പിങ് തൊഴിലാളികള്‍ എന്നിവര്‍ക്ക് തണുത്ത വെള്ളവും ശീതള പാനീയങ്ങളും വിതരണം ചെയ്യും. ഇത് ചൂട്,ക്ഷീണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആരോഗ്യ സാധ്യതകള്‍ കുറയ്ക്കാന്‍ തൊഴിലാളികളെ സഹായിക്കും.
തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി സുഖിയ യുഎഇയാണ് കൂടുതല്‍ കുപ്പിവെള്ളം നല്‍കുന്നത്. യുഎഇ ഫുഡ് ബാങ്ക് വെള്ളം, പാനീയങ്ങള്‍,ഫ്രോസണ്‍ ഇനങ്ങള്‍ എന്നിവ സംഭാവന ചെയ്തിട്ടുണ്ട്. കൂടാതെ തൊഴിലാളികള്‍ക്ക് സുരക്ഷിതവും സമയബന്ധിതവുമായ ഡെലിവറി ഉറപ്പാക്കാന്‍ റഫ്രിജറേറ്റഡ് വിതരണ വാഹനങ്ങളും നല്കുന്നു.ഓണ്‍ ദി ഗ്രൗണ്ട് വിതരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ വളണ്ടിയര്‍മാരെയും സജ്ജമാക്കിയിട്ടുണ്ട്. ‘മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിലെ ഞങ്ങളുടെ ദൗത്യത്തിന്റെ സത്തയെയാണ് ‘അല്‍ ഫ്രീജ് ഫ്രിഡ്ജ്’ കാമ്പയിനെന്ന് എംബിആര്‍ജിഐ സുസ്ഥിരതാ,പങ്കാളിത്ത ഡയരക്ടര്‍ ഇബ്രാഹീം അല്‍ ബലൂഷി പറഞ്ഞു.