
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: അക്കാദമിക് മികവിന് വിദ്യാര്‍ഥികളെ അംഗീകരിക്കുന്നതിനും അവരെ കുടുംബങ്ങളെ ആദരിക്കുന്നതിനുമായി ഷാര്‍ജ പൊലീസ് എമിറേറ്റിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് മികച്ച വിജയം നേടി പത്ത് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഡ്രൈവിങ് ലൈസന്‍സ് നല്‍കും. ഹൈസ്കൂള്‍ ബിരുദധാരികളെ പിന്തുണയ്ക്കുന്നതിനായാണ് ഷാര്‍ജ പൊലീസ് ‘എക്സലന്‍സ് ലൈസന്‍സ്’ സമ്മാനിക്കുന്നത്. ഡ്രൈവിങ് ഫയല്‍ തുറക്കുന്നത് മുതല്‍ നേത്ര പരിശോധനകള്‍,പരിശീലന സെഷനുകള്‍, തിയറി,പ്രാക്ടിക്കല്‍ പരീക്ഷകള്‍,അന്തിമ ലൈസന്‍സ് ലഭിക്കുന്നത് വരെയുള്ള ചിലവുകള്‍ ഇതെല്ലാം പൊലീസിന്റെ പ്രത്യേക ഓഫറില്‍ ഉള്‍ക്കൊള്ളുന്നു.
വിദ്യാഭ്യാസ മന്ത്രാലയം,ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റി,ഷാര്‍ജ ഡ്രൈവിങ് ഇന്‍സ്റ്റിറ്റിയൂട്ട്,ബെല്‍ഹാസ ഡ്രൈവങ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മികച്ച വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ ജീവിതത്തിനും ഭാവി കരിയറിനും തയാറെടുക്കുമ്പോള്‍ കൂടുതല്‍ സ്വതന്ത്രരും ഉത്തരവാദിത്തമുള്ളവരുമാകാന് എക്സലന്‍സ് ലൈസന്‍സ് സഹായിക്കുമെന്ന് ഷാര്‍ജ പോലീസിലെ വെഹിക്കിള്‍സ് ആന്റ് ഡ്രൈവേഴ്സ് ലൈസന്‍സിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഖാലിദ് മുഹമ്മദ് അല്‍ കേ പറഞ്ഞു. ഷാര്‍ജ പോലീസില്‍ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ ബിരുദധാരികള്‍ക്ക് ഡ്രൈവിങ് പരിശീലന ഫീസില്‍ 50 ശതമാനം കിഴിവും ‘ഗിവേഴ്സിന്റെ കുട്ടികള്‍ക്കുള്ള ലൈസന്‍സ്’ സംരംഭവും ഇതൊന്നിച്ച് ഷാര്‍ജ പൊലീസ് ആരംഭിച്ചിട്ടുണ്ട്. വേനലവധിക്കാലം മുഴുവന്‍ ഈ സംരംഭം ലഭ്യമാകും. സര്‍ക്കാര്‍ ഏജന്‍സികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ശക്തമായ സഹകരണത്തെ പ്രതിഫലിപ്പിക്കുന്നതാണ് രണ്ട് സംരംഭങ്ങളുമെന്ന് ബ്രിഗേഡിയര്‍ അല്‍ കേ വ്യക്തമാക്കി. യുവാക്കള്‍ക്കിടയില്‍ സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളര്‍ത്തിയെടുക്കുകയും മികവിന്റെയും ഉത്തരവാദിത്തത്തിന്റെയും മനോഭാവം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.