
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: വിസ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 21 പേര് കുറ്റക്കാരാണെന്ന് ദുബൈ സിറ്റിസണ്‍ഷിപ്പ് ആന്റ് റസിഡന്‍സി കോടതി അറിയിച്ചു. ഇവരില്‍ നിന്ന് 25.21 മില്യണ്‍ ദിര്‍ഹം പിഴ ഈടാക്കാനും കോടതി വിധിച്ചു. റസിഡന്‍സ് വിസകളുടെ നിയമവിരുദ്ധമായ ഉപയോഗം ഉള്‍പ്പെടെ വലിയ കേസുകളിലാണ് ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുള്ളത്. ആളുകളെ കൊണ്ടുവരുന്നതിനായി അവര്‍ വ്യാജ കമ്പനികള്‍ സ്ഥാപിക്കുകയും റിക്രൂട്ട് ചെയ്ത തൊഴിലാളികളുടെ നിയമപരമായ പദവി സ്ഥിരപ്പെടുത്താതെ ആ കമ്പനികള്‍ പെട്ടെന്ന് അടച്ചുപൂട്ടുകയും ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) ആണ് സംശയാസ്പദമായ രീതിയില്‍ ഈ കമ്പനിയെ പിടികൂടിയത്. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. കമ്പനികളുടെ പേരിലുള്ള ഓഫീസുകളില്‍ സൂക്ഷ്മമായ നിരീക്ഷണവും പരിശോധനകളും നടത്തിയ ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തില്‍ കമ്പനികള്‍ നിലവിലില്ലെന്ന് കണ്ടെത്തി. നിയമവിരുദ്ധമായി താമസ വിസ നേടിയെടുക്കുന്നതിന് മാത്രമായി കമ്പനികള്‍ സ്ഥാപിച്ചതാണെന്ന് സീനിയര്‍ അഡ്വക്കറ്റ് ജനറലും സിറ്റിസണ്‍ഷിപ്പ് ആന്റ് റസിഡന്‍സി പ്രോസിക്യൂഷന് മേധാവിയുമായ ഡോ.അലി ഹുമൈദ് ബിന്‍ ഖതേം പറഞ്ഞു.