
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഹോട്ടല്‍മുറി വാടകയില്‍ അഞ്ചു ശതമാനം വര്‍ധനവ്
ദുബൈ: ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെ ദുബൈയില്‍ 8.68 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ എത്തിയതായി ദുബൈ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്റ് ടൂറിസം വിഭാഗം വ്യക്തമാക്കി. 2024നെ അപേക്ഷിച്ച് ഏഴു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 8.12 ദശലക്ഷം സന്ദര്‍ശകരാണ് എ ത്തിയിരുന്നത്. മെയ് മാസത്തില്‍ മാത്രം 1.53 ദശലക്ഷം അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ എത്തിയതായി അധികൃതര്‍ പറഞ്ഞു.
സന്ദര്‍ശകരുടെ പട്ടികയില്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നുള്ളവരാണ് ഏറ്റവും മുന്നിലുള്ളത്. മൊത്തം സന്ദര്‍ശകരില്‍ 22 ശതമാനവും ഇവരാണ്. തൊട്ടുപിന്നിലായി റഷ്യ,കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്സ് രാജ്യങ്ങള്‍,കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നായി 1.396 ദശലക്ഷം സന്ദര്‍ശകരാണ് എത്തിയത്. 1.242 ദശലക്ഷം വിനോദ സഞ്ചാരികളുമായി (14ശതമാനം) ദക്ഷിണേഷ്യ മൂന്നാം സ്ഥാനത്തും 1.275 ദശലക്ഷം സന്ദര്‍ശകരുമായി ജിസിസി രാജ്യങ്ങള്‍ നാലാം സ്ഥാനത്തും 989,000 സന്ദര്‍ശകരുമായി മധ്യപൂര്‍വദേശവും വടക്കെ ആഫ്രിക്കയും അഞ്ചാം സ്ഥാനത്തുമാണ്. വടക്കു കിഴക്കന്‍ ഏഷ്യയും തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്നുമായി 771,000 വിനോദ സഞ്ചാരികളാണ് ദുബൈയില്‍ വന്നത്.
അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് 601,000 സന്ദര്‍ശകരും ആഫ്രിക്കയില്‍ നി ന്ന് 346,000 സഞ്ചാരികളുമെത്തി. ഓസ്ട്രേലിയയില്‍ നിന്ന് 141,000 സന്ദര്‍ശകരാണ് എത്തിയത്. 2024 മെയ് അവസാനത്തില്‍ 150,202 മുറികളുള്ള 822 ഹോട്ടലുകളാണ് ദുബൈയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2025 മെയ് അവസാനത്തോടെ മൂന്നു പുതിയ ഹോട്ടലുകള്‍കൂടി വരികയും ഹോട്ടല്‍ മുറികളുടെ എണ്ണം 153,356 ആയി ഉയരുകയും ചെയ്തു. ഈ വര്‍ഷം ആദ്യ അഞ്ച് മാസത്തെ ശരാശരി ഹോട്ടല്‍ താമ സം 83 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 81 ശതമാനമായിരുന്നു. അതിഥികള്‍ ഒരു സന്ദര്‍ശനത്തിന് ശരാശരി 3.8 രാത്രികള്‍ താമസിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ശരാശരി പ്രതിദിന മുറി നിരക്ക് 620 ദിര്‍ഹമായി ഉയര്‍ന്നു. 2024ല്‍ ഇത് 590 ആയിരുന്നു. നിരക്കില്‍ അഞ്ചുശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.