
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവള യാത്രാശേഷി 2027 അവസാനത്തോടെ 25 ദശലക്ഷമായി ഉയര്‍ത്തുമെന്ന് വിമാനത്താവള അതോറിറ്റി ചെയര്മാന് അലി സലിം അല്‍ മിദ്ഫ പറഞ്ഞു. ജീവനക്കാരെയും പങ്കാളികളെയും ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസഞ്ചര്‍ ടെര്‍മിനല്‍ വിപുലീകരണ പദ്ധതി ഉള്‍പ്പെടെയുള്ള സമഗ്ര വികസനങ്ങള്‍ തുടരുകയാണ്. നൂതനാശയങ്ങള്‍,ഡിജിറ്റല്‍ പരിവര്‍ത്തനം,സുസ്ഥിരത എന്നിവ സംയോജിപ്പിച്ച് യാത്രാനുഭവത്തില്‍ വലിയ കുതിച്ചുചാട്ടത്തിനാണ് ഷാര്‍ജ തയാറെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഷാര്‍ജ വ്യോമ ഗതാഗതത്തിനും ലോജിസ്റ്റിക്സിനുമുള്ള സംയോജിത കേന്ദ്രമെന്ന നേട്ടം സ്വന്തമാക്കിയിരുന്നുവെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ഡയരക്ടര്‍ ശൈഖ് ഫൈസല്‍ ബിന്‍ സഊദ് അല്‍ ഖാസിമി പറഞ്ഞു. വ്യോമ യാത്രക്കും വ്യോമയാന സേ വനങ്ങള്ക്കുമുള്ള ആഗോള കേന്ദ്രമായി ഷാര്‍ജ വിമാനത്താവളത്തെ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവരെയാണ് ആദരിച്ചത്. ഷാര്‍ജ എയര്‍പോര്‍ട്ട് ഫോര്‍ ഓര്‍ഗനൈസേഷണല്‍ എക്സലന്‍സ് അവാര്‍ഡിന്റെ മൂന്നാം പതിപ്പായ ‘മതാരി’ നേടിയ മികച്ച ജീവനക്കാരെ പ്രത്യേകമായി അംഗീകരിക്കുന്ന ചടങ്ങും നടന്നു. നെറ്റ്വര്‍ക്ക് വിപുലീകരണവും യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് മുതല്‍ തന്ത്രപരമായ വികസ ന പദ്ധതികളുടെ സമാരംഭം വരെയുള്ള പ്രധാന നേട്ടങ്ങളും ജീവനക്കാരുടെ അസാധാരണ പരിശ്രമങ്ങള്‍ക്കുള്ള ആദരസൂചകമായി ‘മാതാരി’ അവാര്‍ഡ്ദാന ചടങ്ങുകളുടെ ദൃശ്യങ്ങളും ‘ഷാര്‍ജ വിമാനത്താവളത്തിലെ എന്റെ യാത്ര’ എന്ന ദൃശ്യാവിഷ്കാരവും അരങ്ങേറി.
വികസനത്തിന്റെ തന്ത്രപ്രധാനമാ യ ചാലകശക്തിയായി വ്യോമയാന മേഖലയെ വളരെക്കാലമായി അംഗീകരിച്ചിട്ടുള്ള വിവേകപൂര്ണമാ യ നേതൃത്വത്തിന്റെ നിര്‍ദേശങ്ങളാണ് ഷാര്‍ജ വിമാനത്താവളത്തില്‍ കാണുന്ന ശ്രദ്ധേയമായ പുരോഗ തിയുടെയും ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെയും കാരണമെന്ന് ഇരുവരും വ്യക്തമാക്കി.