
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: തീപിടിത്ത മുന്നറിയിപ്പ് സംവിധാനം അബുദാബിയിലെ മുഴുവന്‍ വീടുകളിലും നിര്‍ബന്ധമാക്കുന്നു. വീടുകളെ സംരക്ഷിക്കുന്നതിനും അപകട പ്രതിരോധം വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി ‘ഹസ്സന്റക്’ സംവിധാനം നിര്നടപ്പിലാക്കുകയാണെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി വ്യക്തമാക്കി. അടിയന്തര പ്രതികരണം വേഗത്തിലാക്കുന്നതിന് ഫലപ്രദമായ നടപടിയാണിത്. ഇതുവഴി ജീവന് സംരക്ഷണവും നഷ്ടങ്ങള്‍ കുറക്കുകയും ചെയ്യും. പൗരന്മാര്ക്കും താമസക്കാര്‍ക്കും നേരിട്ടുള്ള രജിസ്ട്രേഷന് അനുവദിക്കുന്ന ‘ഹസ്സന്റക് അബുദാബി’ പരമപ്രധാനമാണ്. ഇത് പാലിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കും. പ്രതികരണ സമയം കുറക്കുന്നതിനും ദ്രുത ഇടപെടലിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്ന സംയോജിത സ്മാര്‍ട്ട് സംവിധാനമാണ് നടപ്പാക്കുന്നതെന്ന് ഹസ്സന്റക് പ്രോജക്ട് ഡയരക്ടറും അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ചെയര്മാന് ഓഫീസ് ഡയരക്ടറുമായ ലെഫ്റ്റനന്റ് കേണല്‍ എഞ്ചിനീയര്‍ ഹസ്സന് അലി അല്‍ ഖാദിരി വ്യക്തമാക്കി. ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുള്ള ആദ്യ പ്രതിരോധ നിരയെ ഈ സംവിധാനം ശക്തമാക്കും. ഇതുസംബന്ധിച്ചു ഔദ്യോഗിക സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്യാനും ലഭ്യമായ സൗകര്യ ങ്ങള് പ്രയോജനപ്പെടുത്താനും അദ്ദേഹം വീട്ടുടമകളോട് ആവശ്യപ്പെട്ടു. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയുമായുള്ള പങ്കാളിത്തം സമൂഹ സുരക്ഷയും ക്ഷേമവും വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഫലപ്രദമായ സര്‍ക്കാര്‍ സംയോജന പദ്ധതിയാണെന്ന് അബുദാബി സോഷ്യല്‍ സപ്പോര്‍ട്ട് അതോറിറ്റി ഗുണഭോക്തൃകാര്യ എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഖാസിം അല്‍ ഹാഷിമി പറഞ്ഞു.
നിലവില്‍ സ്ഥാപനങ്ങളിലും ബഹുനില കെട്ടിടങ്ങളിലുമാണ് തീപിടിത്ത മുന്നറിയിപ്പ് നല്കുന്ന സംവിധാനമുള്ളത്. തീപൊരിയോ പുകയോ ഉണ്ടാകുമ്പോള്‍ അലാറം മുഴുക്കുന്നതിലൂടെ കെട്ടിടത്തിനകത്തുള്ളവര്ക്ക് പുറത്തിറങ്ങാനും സുരക്ഷ ഉറപ്പാക്കാനും ഈ സംവിധാനത്തിലൂടെ കഴിയുന്നു. മികച്ച സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള സംവിധാനം വീടുകളിലും സ്ഥാപിക്കുന്നതോടെ തീപിടിത്തം മുലമുണ്ടാകുന്ന അപകടങ്ങളും നാശനഷ്ടങ്ങളും ഒഴിവാക്കാന്‍ കഴിയും. അതുകൊണ്ടുതന്നെയാണ് അബുദാബി സിവില്‍ ഡിഫന്‍സ് എമിറേറ്റിലെ മുഴുവന്‍ വീടുകളിലും ഇത് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.