
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ഇസ്ലാമിക കലണ്ടറിന്റെ താളുകള്‍ 1447ലേക്ക് മറിയുകയായി. ഒരു ഹിജ്റ വര്‍ഷംകൂടി വിടവാങ്ങുന്നു. മുഹറം ഒന്നാണ് ഇസ്്ലാമിക കലണ്ടറിലെ പുതുവത്സരദിനം. അന്ത്യപ്രവാചകന് മുഹമ്മദ് മുസ്ഥഫ(സ) മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്തതിനെ അടിസ്ഥാനമാക്കിയാണ് ഹിജ്റ വര്‍ഷം കണക്കാക്കുന്നത്. ഹിജ്റ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പലായനം ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നാണ്. സത്യമത പ്രബോധനവുമായി ഇറങ്ങിത്തിരിച്ച പ്രവാചകനെ ക്രൂരമായി അക്രമിക്കുകയും വധശ്രമങ്ങളും ഗൂഢാലോചനകളും നടത്തിയവരില്‍ നിന്നുമുള്ള മോചനമെന്നോണമാണ് പ്രവാചകന് മദീനയിലേക്ക് പുറപ്പെട്ടത്. മക്കാ മുശ്രിക്കുകളില്‍നിന്നും രക്ഷപ്പെട്ട് മദീനയിലെത്തിയ പ്രവാചകന് വലിയ വരവേല്പാണ് മദീനാ നിവാസികള്‍ നല്‍കിയത്. അതുകൊണ്ടുതന്നെ ഇസ്ലാമിക ചരിത്രത്തിന്റെയും പ്രവാചക ജീവിതത്തിന്റെയും സുപ്രധാന ഓര്‍മപ്പെടുത്തലുകളുമായാണ് ഓരോ മുഹറം മാസവും കടന്നുവരുന്നത്. ചന്ദ്രമാസമനുസരിച്ചാണ് ഹിജ്റ വര്‍ഷത്തിന്റെ ആരംഭവും അവസാനവും കണക്കാക്കുന്നത്. ക്രിസ്തുവര്ഷവുമായി തുലനം ചെയ്യുമ്പോള്‍ വര്‍ഷത്തില്‍ പത്തോ പതിനൊന്നോ ദിവസത്തെ വ്യത്യാസം ഇസ്്ലാമിക കലണ്ടറിലുണ്ടാകും.
ജോര്‍ജിയന്‍ കലണ്ടറിനേക്കാള്‍ ഇത്രയും ദിവസത്തെ കുറവാണ് ഇസ്ലാമിക കലണ്ടറുമായുമുണ്ടാകുക. ഓരോ മാസത്തിന്റെയും സവിശേഷതകള്‍ പ്രവാചകന് പ്രത്യേകം പ്രതിപാദിച്ചിട്ടുണ്ട്. ഓരോ ഹിജ്റ വര്‍ഷവും നിരവധി ചരിത്ര സംഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മുഹറത്തില്‍ തുടങ്ങി ദുല്‍ഹിജ്ജയില്‍ അവസാനിക്കുന്നതാണ് പന്ത്രണ്ട് അറബി മാസങ്ങ ള്‍. വിശ്വാസികളുടെ മനസില്‍ സന്തോഷവും സന്താപവും സമ്മാനിച്ചുകൊണ്ടാണ് ഓരോ മാസങ്ങളിലും സവിശേഷ ദിവസങ്ങള്‍ കടന്നുപോകുന്നത്. പഴമക്കാര്‍ ഇന്നും എല്ലാ ആണ്ടറുതികളും വിശേഷദിവസങ്ങളും അറബി മാസത്തിലാണ് കണക്കാ ക്കുന്നത്. പുതിയ തലമുറക്ക് ഇത് അറിയില്ലെങ്കിലും പ്രായം ചെന്നവരുടെ നാവിന്തുമ്പില് ഓരോ അറബി മാസത്തിന്റെയും പ്രത്യേകതയും പ്രാധാന്യവുമുണ്ടാകും. മനസില്‍ ഓര്‍ത്തുവെക്കുക മാത്രമല്ല, ജീവിതത്തിലുടനീളം അതത് മാസങ്ങളിലെ പവിത്രത കാത്തുസൂക്ഷിക്കുകയും അതനുസരിച്ച് ആരാധനാ കര്‍മങ്ങള്‍ ക്രമീകരിക്കുകയും ചെയ്യുന്നു. സഊദി അറേബ്യയില്‍ ദൈനംദിനകാര്യങ്ങളും ഔദ്യോഗിക രേഖകളിലും ഹിജ്റ മാസവും തിയ്യതി യും രേഖപ്പെടുത്തുന്നുണ്ട്. യുഎഇ ഔഖാഫ് ഇസ്്ലാമിക കാര്യാലയം ആയിരക്കണക്കിന് കലണ്ടറുകളാണ് ഓരോ വര്‍ഷവും സൗജന്യമായി വിതരണം ചെയ്യുന്നത്. അറബ് രാജ്യങ്ങളില്‍ പുതുവത്സരദിനമായ മുഹറം ഒന്നിനാണ് പൊതുഅവധി.
എന്നാല്‍ ഇന്ത്യയില്‍ മുഹറം പത്തിനാണ് അവധി നല്‍കുന്നത്. ഇസ്്ലാമിക ചരിത്രത്തിലെ കണ്ണീരിന്റെ കഥ പറയുന്ന കര്‍ബലയില്‍ പ്രവാചക പൗത്രന് ഹുസൈന് (റ) രക്തസാക്ഷിയായ ദിവസമാണ്. യുഎഇയില്‍ നാളെ വെള്ളിയാഴ്ചയാണ് പുതുവത്സര പൊതുഅവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാരാന്ത്യ അവധികൂടി കടന്നുവരുന്നതുകൊണ്ട് സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ മേഖലയിലുള്ളവര്‍ക്കും പ്രമുഖ സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്കും മൂന്നുദിവസത്തെ അവധി ഒന്നിച്ചു ലഭിക്കുന്നുവെന്നത് ജീവനക്കാരെ കൂടുതല്‍ സന്തുഷ്ടരാക്കുന്നു.