
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ഹിജ്റ പുതുവത്സരത്തോടനുബന്ധിച്ച് ദുബൈയില്‍ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. അതിനാല്‍ നാളെ ദുബൈയിലുടനീളം പാര്‍ക്കിങ് സൗജന്യമായിരിക്കും. എന്നാല്‍ ഇതില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ടെര്‍മിനലുകള്‍ ഉള്‍പ്പെടില്ലെന്നും പതിവ് പാര്‍ക്കിങ് ഫീസ് ശനിയാഴ്ച മുതല്‍ പുനരാരംഭിക്കുമെന്നും ആര്‍ടിഎ അറിയിച്ചു. ഹിജ്റ അവധി ദിനത്തിലെ വിവിധ സേവന സമയവും ആര്‍ടിഎ പ്രഖ്യാപിച്ചു. ആര്‍ടിഎയുടെ എല്ലാ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ക്കും നാളെ അവധിയായിരിക്കും. എന്നാല്‍ ഉമ്മുറമൂല്‍,ദേര,അല്‍ ബര്‍ഷ, ആര്‍ടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാര്‍ട്ട് കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ പതിവുപോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
എല്ലാ സര്‍വീസ് പ്രൊവൈഡര്‍ സെന്ററുകളും(ടെക്നിക്കല്‍ ടെസ്റ്റിങ്) നാളെ അവധിയായിരിക്കും. വാഹന സാങ്കേതിക പരിശോധന സേവനങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും. നാളെ ദുബൈ മെട്രോയുടെ നാളത്തെ പ്രവര്‍ത്തന സമയം രാവിലെ അഞ്ചു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ ആയിരിക്കുമെന്നും ആര്‍ടിഎ വ്യക്തമാക്കി. ദുബൈ ട്രാം രാവിലെ ആറു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ സര്‍വീസ് നല്‍കും.