
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: രാജ്യത്ത് ഹിജ്റ പുതുവര്‍ഷ അവധി ദിനത്തിലെ ഓഫീസ് പ്രവര്‍ത്തന സമയം പ്രഖ്യാപിച്ച് ദുബൈ ജിഡിആര്‍എഫ്എ. നാളെയാണ് ഹിജ്റ പുതുവത്സര അവധി.നാളെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ (അറൈവല്‍സ് ഹാള്‍) ലെ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററില്‍ 24 മണിക്കൂറും സേവനം ലഭ്യമാകും. കൂടാതെ,അല്‍ അവീറിലെ കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ രാവിലെ ആറു മണി മുതല്‍ രാത്രി എട്ടു മണി വരെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജിഡിആര്‍എഫ്എ അറിയിച്ചു. അവധി ദിനങ്ങളിലും കാര്യക്ഷമവും തടസമില്ലാത്തതുമായ സേവനങ്ങള്‍ ഉറപ്പാക്കുമെന്നും ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും ഇടപാടുകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജിഡിആര്‍എഫ്എ വ്യക്തമാക്കി.
തങ്ങളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റായ ംംം.ഴറൃളമറ.ഴീ്.മല വഴിയും ജിഡിആര്‍എഫ്എ ദുബൈ,ഊയമശചീം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും 24 മണിക്കൂറും ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു. സമയവും പ്രയത്നവും ലാഭിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഈ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും പിന്തുണയും ഉത്തരങ്ങളും നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ‘ആമര്‍’ കോള്‍ സെന്ററിലേക്ക് ടോള്‍ ഫ്രീ നമ്പറായ 8005111ല്‍ വിളിച്ച് ഉപയോക്താകള്‍ക്ക് ബന്ധപ്പെടാം.