
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
'ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3' മുഖേനയാണ് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും എത്തിച്ചത്
അബുദാബി: ഇസ്രാഈലിന്റെ ക്രൂരമായ നരനായാട്ടില്‍ ദുരിതമനുഭവിക്കുന്ന ഗസ്സയ്ക്ക് ആശ്വാസം പകരാന്‍ യുഎഇയുടെ വൈദ്യസഹായം. ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യുഎച്ച്ഒ)യുമായി സഹകരിച്ച് ‘ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3’ മുഖേനയാണ് ഗസ്സയിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് യുഎഇ അടിയന്തര വൈദ്യസഹായം എത്തിച്ചത്. മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും കടുത്ത ക്ഷാമം കാരണം ദൈനംദിനം വഷളായിക്കൊണ്ടിരിക്കുന്ന ഗസ്സയിലെ ജനങ്ങളുടെ ആരോഗ്യ പ്രതിസന്ധിക്ക് അല്പമെങ്കിലും ആശ്വാസം പകരാനാണ് യുഎഇയുടെ ഈ സഹായഹസ്തം. തെക്കന്‍ ഗസ്സയിലെ ഇമാറാത്തി ഫീല്‍ഡ് ആശുപത്രി മുഖേന നിരവധി അവശ്യ മരുന്നുകളും അടിയന്തര മെഡിക്കല്‍ ഉപകരണങ്ങളും ശിശുരോഗ പരിചരണത്തിനുള്ള പ്രത്യേക വസ്തുക്കളുമാണ് യുഎഇ സംഘം ചെയ്തത്. കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതോ പ്രവര്‍ത്തനം നിര്‍ത്തിവച്ചതോ ആയ ആശുപത്രികളിലെ അവശ്യസാധനങ്ങളുടെ ലഭ്യത പരിഹരിക്കുന്നതിനും ജനങ്ങളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന് പുതിയ താല്കാലിക മെഡിക്കല്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനുമായി പൂര്‍ണമായും സജ്ജീകരിച്ച 150 മെഡിക്കല്‍ കിടക്കകളും ആറ് ഫീല്‍ഡ് ടെന്റുകളും യുഎഇ ഗസ്സയിലേക്ക് എത്തിച്ചിട്ടുണ്ട്. മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടവും മരുന്ന് വിതരണത്തിന്റെ തടസവും കാരണം ഗസ്സയുടെ ആരോഗ്യ സംവിധാനത്തിന്റെ ഏതാണ്ട് പൂര്‍ണമായ തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് യുഎഇയുടെ ഈ മാനുഷിക സഹായം. കുട്ടികള്‍,പരിക്കേറ്റവര്‍,വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തികള്‍ എന്നിവരുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളെയാണ് ഈസ്രാഈലിന്റെ വ്യോമാക്രമണത്തില്‍ മാരകമായ പരിക്കുകളിലേക്ക് തള്ളിവിട്ടുട്ടുള്ളത്. യുഎഇയുടെ വിവേകപൂര്‍ണമായ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഗസ്സയുടെ ആരോഗ്യ മേഖലയ്ക്കുള്ള പിന്തുണയ്ക്ക് ‘ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3’ മുന്‍ഗണന നല്‍കുന്നുണ്ട്. ഇത് മാനുഷിക ദൗത്യത്തിന്റെ പ്രധാന സ്തംഭങ്ങളിലൊന്നായി യുഎഇ കണക്കാക്കുന്നു.
ഫലസ്തീന് ജനതയെ പിന്തുണയ്ക്കുന്നതിനും അവരുടെ മാനുഷിക ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള യുഎഇയുടെ നിരന്തര സഹായവും ഉറച്ച പ്രതിബദ്ധതയും ദുരന്തമേഖലകളില്‍ എത്തിക്കുന്നതിന് ‘ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3’ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഗസ്സയിലെ ആരോഗ്യ മേഖല നേരിടുന്ന ഗുരുതരമായ വെല്ലുവിളികള്‍ക്ക് ഫലപ്രദവുമായ പിന്തുണ നല്‍കുന്നത് തുടരുന്ന ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3നു കീഴില്‍ യുഎഇയുടെ നിലക്കാത്ത സഹായപ്രവാഹം തുടരുകയാണ്.