സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്
സഊദി അറേബ്യയില്‍ മാസം കണ്ടു

റിയാദ്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സഊദി അറേബ്യയില്‍ ഇന്ന് മുഹറം ഒന്നും ഹിജ്റ പുതുവത്സര ദിനവുമായിരിക്കുമെന്ന് സഊദി സുപ്രീം കോടതി അറിയിച്ചു. യുഎഇയിലും ഇന്ന് മുഹറം ഒന്നാണ്. എന്നാല്‍ നാളെയാണ് ഹിജ്റ അവധി. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് പൊതുമേഖലയില്‍ നാളെ ഹിജ്റ അവധിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാനവ വിഭവശേഷി,സ്വദേശിവത്കരണ മന്ത്രാലയം സ്വകാര്യ മേഖലയ്ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുല്‍ഹിജ്ജ മാസം 29 ദിവസം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് സഊദി സുപ്രീം കോടതി വ്യക്തമാക്കി. വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്വ മാറ്റല്‍ ചടങ്ങുകള്‍ക്ക് ഹറംകാര്യ വകുപ്പിനു കീഴിലെ കിങ് അബ്ദുല്‍ അസീസ് കിസ്വ കോംപ്ലക്സ് ഇന്നലെ വൈകുന്നേരം തുടക്കം കുറിച്ചിരുന്നു. മുഹറം മാസപ്പിറവി സ്ഥിരീകരിച്ചാല്‍ ഇശാ നമസ്കാര ശേഷമാണ് സാധാരണ കിസ്വ മാറ്റുക. എന്നാല്‍ ഇത്തവണ നേരത്തെ തന്നെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. അതേസമയം ഒമാനില്‍ നാളെയാണ് മുഹറം ഒന്ന്.