
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഇബ്തിസാമ സ്കൂളിലെ നിശ്ചയദാര്‍ഢ്യക്കാരായ കുട്ടികള്‍ക്ക് ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ അലുംനി അസോസിയേഷന് ബസ്മത് (പുഞ്ചിരി) ജങ്ക് ബോട്ട് സ്റ്റെം റോബോട്ടിക് കമ്പനിയുമായി സഹകരിച്ച് റോബോട്ടിക് സ്റ്റെം ശില്പശാല സംഘടിപ്പിച്ചു. അതോടൊപ്പം നടത്തിയ മ്യൂസിക്കല്‍ മൂവ്മെന്റ് ആക്ടിവിറ്റിയും ഡാന്‍സും കുട്ടികള്‍ക്ക് മാനസികോന്മേഷം നല്ക്കുന്നതായി.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ഒക്കുപ്പേഷന്‍ യൂണറ്റിനുള്ള സ്വിങ്ങ് അലുംനി ഭാരവാഹികളായ ഉമ്മന്‍ പി ഉമ്മന്‍,അന്നാ ജോസ്്ലിന് എന്നിവര്‍ അല്‍ ഇബ്തിസാമ സ്കൂള്‍ പ്രിന്സിപ്പലിനുകൈമാറി. ഇന്ത്യന്‍ അസോസിയേഷന് ആക്ടിങ് ജനറല്‍ സെക്രട്ടറി ജിബി ബേബി,ട്രഷറര്‍ ഷാജി ജോണ്‍, അംഗങ്ങളായ മാത്യു എം തോമസ്,അനീസ് എംപി,പിപി പ്രഭാകരന്,മുരളീധരന് എടമന,മധുസൂദനന്,ഓഡിറ്റര്‍ ഹരിലാല്‍, അല്‍ ഇബ്തിസാമ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇര്‍ഷാദ് ആദം,ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരായ മുഹമ്മദ് അമീന്,പ്രമോദ് മഹാജന് പ്രസംഗിച്ചു. വൈസ് പ്രിന്‍സിപ്പല്‍മാരായ രാജീവ് മാധവന്,ശിഫ്ന നസ്റുദ്ദീന്‍ പങ്കെടുത്തു. അല്‍ ഇബ്തിസാമയിലെ പ്രൈമറിമുതല്‍ പ്രീ വൊക്കേഷന്‍ വരെയുള്ള അമ്പതോളം വിദ്യാര്‍ഥികള്‍ക്ക് ശില്പശാല ഉപകാരപ്പെട്ടു. ട്രെയിനിങ്ങില്‍ പങ്കുചേര്‍ന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്കി.