
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
മസ്കത്ത്: മസ്കത്ത് സുന്നി സെന്റര്‍ 43ാം വാര്‍ഷികാഘോഷവും നബിദിന മഹാസമ്മേളവും ആഗസ്ത് 28ന് റൂവിയിലെ അല്‍ ഫലജ് ഗ്രാന്റ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. വാര്‍ഷികാഘോഷ ഭാഗമായി പ്രഖ്യാപിച്ച ഇ.അഹമ്മദ് മെമ്മോറിയല്‍ അവാര്‍ഡ് വ്യവസായ പ്രമുഖനും സുന്നിസെന്റര്‍ മാര്‍ഗദര്‍ശിയുമായ ഡോ.ഗള്‍ഫാര്‍ പി.മുഹമ്മദലിക്കും പുറങ്ങ് അബ്ദുല്ല മുസ്ലിയാര് സ്മാരക പുരസ്കാരം സുന്നി സെന്റര്‍ സ്ഥാപക നേതാവും മുന്‍ പ്രസിഡന്റുമായ ഇസ്മായീല്‍ കുഞ്ഞുഹാജിക്കും സമര്‍പിക്കും. നബിദിനാഘോഷവുമായി ബന്ധപ്പെട്ട് പൂര്‍വ വിദ്യാര്‍ഥി സംഗമം,ബാലസംഗമം,ലഹരിവിരുദ്ധ സെമിനാര്‍,ബുര്‍ദ മജ്ലിസ് തുടങ്ങിയ പരിപാടികള്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ മസ്കത്ത് സുന്നി സെന്റര്‍ പ്രസിഡന്റ് അന്‍വര്‍ ഹാജി,ജനറല്‍ സെക്രട്ടറി ഷാജുദ്ദീന്‍ ബഷീര്‍,വൈസ് പ്രസിഡന്റ് ഉമര്‍ വാഫി,ഭാരവാഹികളായ ഹാഷിം ഫൈസി,സലീം കോര്‍ണിഷ്,നിസാമുദ്ദീന്‍ ഹാജി,ഷഫീര്‍,അബ്ദുല്‍ അസീസ് പങ്കെടുത്തു.