
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ഒരു പുഞ്ചിരിക്ക് ഒരു ലോകത്തെ തന്നെ മാറ്റാന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍,ദുബൈ നിങ്ങള്‍ക്കൊപ്പമുണ്ട്. മാന്യമായ പെരുമാറ്റങ്ങളെയും മനുഷ്യത്വപരമായ ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി
ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) ‘ഐഡിയല്‍ ഫേസ്’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടു. ദുബൈ മാതൃകാപരമായ നഗരമാണെന്ന് ഉറപ്പിക്കാനും ഇവിടെയുള്ള ഓരോ വ്യക്തിയുടെയും നല്ല മനസുകളെ ആദരിക്കാനുമാണ് ഈ സംരംഭം. ‘ഇതാണ് നമ്മള് ആഗ്രഹിക്കുന്ന ദുബൈ’ എന്ന ഹൃദയസ്പര്‍ശിയായ മുദ്രാവാക്യവുമായാണ് ഈ വര്‍ഷത്തെ പദ്ധതി ആരംഭിക്കുന്നത്. യാത്രക്കാരന് സന്തോഷം നല്കിയവരെയും അവരുടെ മുഖത്ത് പുഞ്ചിരി വിരിയിച്ചവരെയും അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വാക്കുകളാണ് പദ്ധതിയുടെ പ്രചോദനം. ദുബൈയിലെ ഓരോ പൗരനും താമസക്കാരനും സന്ദര്‍ശകനും ഈ നഗരത്തിന്റെ യഥാര്‍ത്ഥ മുഖം ലോകത്തിന് കാണിച്ചുകൊടുക്കണമെന്നാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഒരു ചെറു പുഞ്ചിരി പോലും വലിയ മാറ്റങ്ങള്‍ വരുത്തും. ‘ഐഡിയല്‍ ഫേസ്’ വെറുമൊരു പേര് മാത്രമല്ല,നമ്മള് ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബൈ ജിഡിആര്‍എഫ്എ ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. ‘ഒരു ചെറിയ പ്രവൃത്തിക്ക് പോലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. ഓരോ വ്യക്തിക്കും ദുബൈയുടെ യഥാര്‍ത്ഥ അംബാസഡറാകാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദയയും പരസ്പര ബഹുമാനവും മറ്റുള്ളവരോടുള്ള പരിഗണനയും വളര്‍ത്താന്‍ ജിഡിആര്‍എഫ്എ ജീവനക്കാര്‍,വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍,യാത്രക്കാര്‍ എന്നിവരെയും ദുബൈയിലെ എല്ലാ താമസക്കാരെയും സന്ദര്‍ശകരെയും ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിലെ ഓരോ ഇടപെടലുകളിലൂടെയും ഈ മഹത്തായ കാഴ്ചപ്പാടുകള്‍ക്ക് ജീവന് നല്‍കാനാണ് പദ്ധതി ആഹ്വാനം ചെയ്യുന്നത്.
പദ്ധതിയുടെ ഭാഗമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ ഡിപ്പാര്‍ച്ചര്‍ വിഭാഗത്തില്‍ ഇന്ററാക്ടീവ് ബൂത്ത് ഒരുക്കും. ഇവിടെ സ്മാര്‍ട്ട് സ്ക്രീനും ക്യാമറയുമുണ്ടാകും. നിങ്ങളുടെ നല്ല പെരുമാറ്റങ്ങളെയും മറ്റുള്ളവരുമായുള്ള സ്നേഹബന്ധങ്ങളെയും ഇവിടെ രേഖപ്പെടുത്താം. നല്ല മനസോടെ ഇടപെടുന്ന ഓരോ വ്യക്തിക്കും ‘ദി ഐഡിയല്‍ ഫേസ്’ ഇതാണ് നമ്മള് ആഗ്രഹിക്കുന്ന ദുബൈ’ എന്ന് രേഖപ്പെടുത്തിയ നന്ദി കാര്‍ഡ് സമ്മാനിക്കും. കൂടാതെ, പ്രചോദനമേകുന്ന കഥകള്‍ പങ്കുവെക്കാനും ഓണ്‍ലൈന്‍ പ്രതിജ്ഞകളെടുക്കാനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്. #ഥീൗഅൃലഠവലകറലമഹഎമരല എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ നല്ല അനുഭവങ്ങളും മറ്റുള്ളവരുടെ കഥകളും പങ്കുവെക്കാം.
കഴിഞ്ഞ വര്‍ഷം നടന്ന ‘ഐഡിയല്‍ ഫേസ്’ പദ്ധതിയുടെ ആദ്യ പതിപ്പ് വലിയ വിജയമായിരുന്നു. 10,000ല്‍ അധികം ആളുകള്‍ പ്രതിജ്ഞയെടുക്കുകയും 30,000 നല്ല പെരുമാറ്റങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. 61 ദശലക്ഷത്തിലധികം ആളുകളിലേക്ക് ഈ സന്ദേശം എത്തുകയും 2,43,000 ഡിജിറ്റല്‍ ഇടപെടലുകള്‍ നടക്കുകയും ചെയ്തു. ഈ വലിയ വിജയത്തിന്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷം രണ്ടാം പതിപ്പ് ആരംഭിച്ചിരിക്കുന്നത്.
ജൂലൈ ഒന്നു മുതല്‍ 13 വരെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുള്‍പ്പെടെ സമൂഹത്തിലെ എല്ലാവരെയും ടെര്‍മിനല്‍ മൂന്നിലെ ഇന്ററാക്ടീവ് ബൂത്ത് സന്ദര്‍ശിക്കാനും അവരുടെ പ്രതിജ്ഞകള്‍ പങ്കുവെക്കാനും നല്ല നിമിഷങ്ങള്‍ രേഖപ്പെടുത്താനും ജിഡിആര്‍എഫ്എ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.