
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ദുബൈയിലെ പതിനഞ്ചുകാരി ഫാതിമ അഹമ്മദ് ഹസന് സാ ര്കോമ കാന്‍സര്‍ രോഗത്തിന്റെ ചികിത്സ മുഴുവനും ഏറ്റെടുത്ത് നടത്തിയ യുഎഇ വൈസ് പ്രസിഡ ന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമയ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇയിലുടനീളമുള്ള 25 ആശുപത്രികളില്‍ നിന്നും കാന്‍സര്‍ അതിജീവിച്ച നൂറു പേരെ ആദരിക്കുന്നതിനായി എമിറേറ്റ്സ് ഓങ്കോളജി സൊസൈറ്റി ദുബൈ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഫാതിമ അഹമ്മദ് തനിക്ക് ദുബൈ ഭരണാധികാരി നല്കിയ സ്നേഹ സാന്ത്വനം പങ്കുവച്ചത്. തനിക്ക് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ താനും കുടുംബവും ആകെ നിരാശയിലായിരുന്നു. ചികിത്സയ്ക്കായുള്ള വലിയ ചിലവ് തന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അപ്പോഴാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ മുഴുവന്‍ ചികിത്സയും സ്പോണ്സര് ചെയ്തുവെന്ന വാര്‍ത്ത കേള്‍ക്കുന്നത്. കണ്ണുകള്‍ നിറഞ്ഞൊഴുകിയ ഫാതിമ കണ്ഠമിടറി പറഞ്ഞു. ‘ഇത് എല്ലാം മാറ്റിമറിച്ചു. അദ്ദേഹത്തിന്റെ ദയ എനിക്ക് എന്റെ പ്രതീക്ഷയും ആരോഗ്യവും സ്വപ്നങ്ങളും തിരികെ നല്കി.’ ഫാതിമ മെല്ലെ മെല്ലെ വാക്കുകള്‍ പറഞ്ഞു പൂര്‍ത്തിയാക്കി. മാസങ്ങള്‍ നീണ്ട തീവ്രമായ ചികിത്സയ്ക്ക് ശേഷമാണ് ഫാത്തിമ കാന്‍സര്‍ രോഗമുക്തയായത്. ചികിത്സാ കാലത്തെ തന്റെ അനുഭവങ്ങള്‍ ഭാവിയില്‍ ഒരു നഴ്സാകണമെന്ന് ഫാതിമയെ പ്രേരിപ്പിച്ചു. ‘നഴ്സുമാര്‍ എന്നെ സഹായിച്ചതുപോലെ മറ്റുള്ളവരെ സഹായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ഫാതിമ പറഞ്ഞു. ‘തന്റെ വേദന അനുഭവിച്ച ഒരാള്‍ക്ക് മാത്രമേ യഥാര്‍ത്ഥത്തില്‍ അതു മനസിലാകൂവെന്നും ഫാതിമ കൂട്ടിച്ചേര്‍ത്തു.