
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ത്രീവ്രവാദ സംഘടനയെ സഹായിക്കുകയും ധനസഹായം നല്‍കുകയും ചെയ്ത 24 പേരെ യുഎഇ സുപ്രീം കോടതി ജീവപര്യന്തം തടവിന് വിധിച്ചു. അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി സ്റ്ററ്റ് സെക്യൂരിറ്റി ചേംബറിന്റെ മുന്‍ വിധി ഭാഗികമായി റദ്ദാക്കിക്കൊണ്ടാണ് ‘ടെററിസ്റ്റ് ജസ്റ്റിസ് ആന്‍ഡ് ഡിഗ്നിറ്റി ഓര്ഗനൈസേഷന്’ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ടെററിസ്റ്റ് ജസ്റ്റിസ് ആന്റ് ഡിഗ്നിറ്റി ഓര്‍ഗനൈസേഷനുമായി’ സഹകരിച്ചതിനും അല്‍ ഇസ്ലാഹ് ടെററിസ്റ്റ് ഓര്ഗനൈസേഷന് ധനസഹായം നല്‍കിയതിനുമാണ് ശിക്ഷ. ഈ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത എല്ലാ ഫണ്ടുകളും വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. പതികള്ക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ തള്ളിക്കളഞ്ഞ അപ്പീല്‍ കോടതിയുടെ മുന്‍ വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ ഡോ.ഹമദ് സെയ്ഫ് അല്‍ ഷംസിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2012ലെ മറ്റൊരു കേസ് ഉദ്ധരിച്ചാണ് ഫെഡറല്‍ അപ്പീല്‍ കോടതി സഹകരണത്തിനും ധനസഹായത്തിനും പ്രതികള്‍ക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ നേരത്തെ തള്ളിക്കളഞ്ഞത്. എന്നാല്‍ തീവ്രവാദ സംഘടനയ്ക്ക് ധനസഹായം നല്‍കുകയും സഹകരിക്കുകയും ചെയ്തതുള്‍പ്പെടെയുള്ള കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് കോടതി അര്‍ഹമായ ശിക്ഷ നല്‍കണമായിരുന്നുവെന്ന് അല്‍ ഷംസി വാദിച്ചു.