
‘ഗള്‍ഫ് ചന്ദ്രിക’ വാര്‍ഷികാഘോഷം: പ്രഖ്യാപന സംഗമം ഇന്ന് അബുദാബിയില്‍
ഫുജൈറ: വലിയ അളവില്‍ ഹെറോയിന്‍ ഒളിപ്പിച്ചു കടത്താനുള്ള ശ്രമം ഫുജൈറ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം തടഞ്ഞു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി,സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്,പോര്‍ട്ട് സെക്യൂരിറ്റി എന്നിവയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പോര്‍ട്ട്സ് എന്നിവയുമായി സഹകരിച്ചാണ് ഫുജൈറ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് അതോറിറ്റി മയക്കുമരുന്ന് കടത്ത് വിജയകരമായി തടഞ്ഞത്. കേസില്‍ ഏഷ്യന്‍ പൗരനായ യാത്രക്കാരനെ പിടികൂടിയതായി ഐസിപി അറിയിച്ചു. യാത്രക്കാരന്റെ ലഗേജ് പരിശോധിച്ചപ്പോള്‍ വലിയ ഡയറ്ററി സപ്ലിമെന്റുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇതില്‍ നിന്നും 6,000 കാപ്സ്യൂളുകളും 70 ബാഗുകള്‍ പൊടിച്ച ഡയറ്ററി സപ്ലിമെന്റുകളും പിടിച്ചെടുത്തു. സപ്ലിമെന്റുകളുടെ വിപുലമായ പരിശോധനയിലാണ് കാപ്സ്യൂളുകള്‍ക്കുള്ളില്‍ ഹെറോയിന്‍ മയക്കുമരുന്ന് കണ്ടെത്തിയത്. ഉടന്‍ കസ്റ്റംസ് നിയമനടപടികള്‍ ആരംഭിക്കുകയായിരുന്നു.