
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
മോസ്കോ: ആകാശ സൗഹൃദത്തിന്റെ അന്തവിഹായസ്സിലേക്ക് പറന്നുയര്‍ന്ന് റഷ്യയില്‍ യുഎഇ ബലൂണുകള്‍. റഷ്യന്‍ നഗരമായ നിസ്നി നോവ്ഗൊറോഡില്‍ ആരംഭിച്ച മൂന്നാമത് ‘എയര്‍ ബ്രദര്‍ഹുഡ്’ അന്താരാഷ്ട്ര ബലൂണിങ് ഫെസ്റ്റിവലാണ് യുഎഇ ബലൂണ്‍ ടീം ആകാശ വിസ്മയം തീര്‍ത്തത്. ബള്‍ഗേറിയ,സ്ലൊവാക്യ,ബെലാറസ്,അര്‍മേനിയ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളും നിരവധി റഷ്യന്‍ ടീമുകളും ഉള്‍പ്പെടെ നിരവധി സംഘമാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.
യുഎഇ ടീമിന്റെ പങ്കാളിത്തം കായിക മേഖലയ്ക്കും അപ്പുറമാണെന്നും ഇമാറാത്തി സംസ്കാരം പരിചയപ്പെടുത്തുന്നതിനും സൗഹൃദ രാജ്യങ്ങള്‍ തമ്മില്‍ ആഴത്തില്‍ വേരൂന്നിയ ബന്ധങ്ങള്‍ എടുത്തുകാണിക്കുന്നതിനുള്ള ദൗത്യമാണിതെന്നും യുഎഇ ബലൂണ്‍ ടീമിന്റെ തലവനായ ക്യാപ്റ്റന്‍ പൈലറ്റ് അബ്ദുല്‍ അസീസ് നാസര്‍ അല്‍ മന്‍സൂരി പറഞ്ഞു. റഷ്യന്‍ ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തിലാണ് യുഎഇ ടീം സൗജന്യമായി ആകാശ പ്രദര്‍ശനങ്ങള്‍ അവതരിപ്പിച്ചത്.
യുഎഇയുടെ പങ്കാളിത്തത്തിന് റഷ്യന്‍ ഭരണ നേതൃത്വം നല്കിയ പ്രോത്സാഹനത്തെയും പരിഗണനയെയും അല്‍ മന്‍സൂരി പ്രശംസിച്ചു. ഉത്സവത്തിലുടനീളം യുഎഇ ടീം അവതരിപ്പിച്ച പരിപാടികളിലും രാത്രി ഷോകളിലും തടിച്ചുകൂടിയ റഷ്യന്‍ ജനതയെയും അദ്ദേഹം അഭിനന്ദിച്ചു. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ പുരാതന അറബ്,ഇസ്ലാമിക സംസ്കാരം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുകെയിലെ ബ്രിസ്റ്റലിലാണ് യുഎഇ ബലൂണ്‍ ടീം ആദ്യമായി തങ്ങളുടെ പ്രകടനങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ടീമിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര പര്യടനമാണ് റഷ്യയിലേത്. ‘എയര്‍ ബ്രദര്‍ഹുഡ്’ അന്താരാഷ്ട്ര ബലൂണിങ് ഫെസ്റ്റിവലല്‍ ജൂലൈ ഒന്നിന് സമാപിക്കും.