
‘ഗള്‍ഫ് ചന്ദ്രിക’ നവനൂറ്റാണ്ടിലെ നവോത്ഥാനം: ബഷീറലി തങ്ങള്‍
അബുദാബി: ട്രാക്കില്‍ മിന്നല്‍പ്പിണര്‍ തീര്‍ക്കാന്‍ കൊതിച്ചു വളരുന്ന കൗമാര കായിക താരങ്ങളെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. അബുദാബിയിലെ അഡ്നെക് സെന്ററില്‍ വര്‍ഷം തോറും നടക്കുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്പോര്‍ട്സ് ഫെസ്റ്റിവലായ അബുദാബി സമ്മര്‍ സ്പോര്‍ട്സില്‍ പങ്കെടുത്ത കുട്ടികളെയാണ് ശൈഖ് മുഹമ്മദ് ചേര്‍ത്തുപിടിച്ചത്. സ്പോര്‍ട്സ് വേഷത്തിലുള്ള കുട്ടികളെ ചേര്‍ത്തുപിടിച്ച് കുശലാന്വേഷണം നടത്തുന്ന യുഎഇ പ്രസിഡന്റിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ശൈഖ് മുഹമ്മദിന്റെ സ്നേഹവും കരുണയും പ്രകടമാക്കുന്ന ചിത്രങ്ങള്‍ ശൈഖ് മുഹമ്മദിന്റെ ജനകീയതയ്ക്ക് വീണ്ടും അടിവരയിടുന്നതാണ്. ശൈഖ് മുഹമ്മദ് കുട്ടികളുമായി സംസാരിക്കുന്നതും ഹസ്തദാനം ചെയ്യുന്നതും അവരെ കെട്ടിപ്പിടിക്കുന്നതും വാത്സല്യത്തോടെ പിതൃതുല്യമായി കുശലാന്വേഷണങ്ങള്‍ നടത്തുന്നതുമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുള്ളത്.