
ഫുജൈറ ശൈഖ് ഖലീഫ സ്ട്രീറ്റിലെ ‘മ്യൂസിക്കല്‍ റോഡ്’ ശ്രദ്ധേയമാകുന്നു
അല്‍ ബഹിയ മുതല്‍ ഷാലിയ വരെ നിരോധിത മേഖല
അബുദാബി: നിരോധിത പ്രദേശങ്ങളില്‍ നീന്തുന്നത് ഒഴിവാക്കാന്‍ അബുദാബി പൊലീസും മുനിസിപ്പാലിറ്റിയും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അല്‍ ബഹിയ ബീച്ച് മുതല്‍ അല്‍ ഷാലിയ വരെ നീളുന്ന നിരോധിത പ്രദേശങ്ങളില്‍ നീന്തുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ കര്‍ശനമായി അറിയിച്ചിട്ടുണ്ട്. ശക്തമായ ജലപ്രവാഹം,വെള്ളത്തിനടിയിലെ തടസങ്ങള്‍,രക്ഷാപ്രവര്‍ത്തകരുടെ അഭാവം തുടങ്ങിയ നിരവധി ഘടകങ്ങള്‍ കാരണം ഈ പ്രദേശങ്ങള്‍ അപകട സാധ്യത കൂടുതലാണ്. സുരക്ഷ പരമപ്രധാനമാണ്. അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ ബോധവാന്മാരായിരിക്കണം. ഈ പ്രദേശങ്ങളില്‍ നീന്തുന്നത് മുങ്ങിമരണത്തിനോ പരിക്കിനോ കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. അത്തരം പ്രദേശങ്ങളില്‍ നീന്തുന്നത് നിരോധിച്ചുള്ള അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മുങ്ങിമരിക്കുകയോ വീഴുകയോ ചെയ്യാനുള്ള സാധ്യത കുറക്കുന്നതിന് മതിയായ മേല്‍നോട്ടവും മാതാപിതാക്കളുടെയും കുടുംബത്തിന്റെയും മാര്‍ഗനിര്‍ദേശവും നല്‍കേണ്ടതിന്റെ പ്രാധാന്യം പൊലീസ് പ്രത്യേകം പറഞ്ഞു.
ഈ പ്രദേശങ്ങളില്‍ കുട്ടികളെ നീന്താന്‍ വിടരുതെന്ന് പൊലീസ് മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു. കുട്ടികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രതിരോധ നടപടികള്‍ പാലിക്കാനും ലൈഫ് ഗാര്‍ഡുകള്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രം നീന്താന്‍ അവരെ ഉപദേശിക്കാനും കുടുംബങ്ങ ളോട് ആവശ്യപ്പെട്ടു. ബിച്ചുകളില്‍ നിന്തുന്നത് മികച്ച വിനോദവും കായികക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള ഉപാധിയുമാണ്.
അതുകൊണ്ടുതന്നെ യുഎഇയില്‍ അധികൃതര്‍ ഇതിന് മുന്തിയ പരിഗണനയും മികച്ച സുരക്ഷാ സംവിധാനവുമാണ് ഒരുക്കിയിട്ടുള്ളത്. എന്നാല്‍ പലപ്പോഴും അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ നീന്തുന്നത് ദുരന്തത്തിന് കാരണമാകാറുണ്ട്. ഇക്കാരണത്താലാണ് അബുദാബി പൊലീസ് ഇക്കാര്യത്തില്‍ കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.