
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: മഹാത്മജിയും ശൈഖ് സായിദ് അല്‍നഹ്യാനും മാനവ ഐക്യത്തിനു വേണ്ടി ജീവിച്ച രാഷ്ട്രപിതാക്കന്മാരാണെന്ന് മുസ്ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു. ‘പാരമ്പര്യത്തിന്റെ ഉത്സവം,പ്രവാസ മനസുകളുടെ ഐക്യം’ എന്ന ശീര്‍ഷകത്തില്‍ ഷാര്‍ജ കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണ്ണൂര്‍ ഫെസ്റ്റിന്റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. എസി ഇഖ്ബാല്‍ അധ്യക്ഷനായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര,ഷാര്‍ജ കെഎംസിസി മുന്‍ പ്രസിഡന്റ് ഹമീദ് പ്രസംഗിച്ചു. ഷഹീര്‍ ശ്രീകണ്ഠാപുരം സ്വാഗതവും ഷക്കീര്‍ കുപ്പം നന്ദിയും പറഞ്ഞു.
ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാശിം നൂഞ്ഞേരി കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഉമറുല്‍ ഫാറൂഖ് പുറത്തീല്‍ അധ്യക്ഷനായി. മുജീബ് തൃക്കണാപുരം,ഫസല്‍ തലശ്ശേരി,ഇഖ്ബാല്‍ അള്ളാംകുളം പ്രസംഗിച്ചു. മുഹമ്മദ് മാട്ടുമ്മല്‍ സ്വാഗതവും ഷഫീഖ് കൊറോത്ത് നന്ദിയും പറഞ്ഞു. ജില്ലാഭാരവാഹികളായ അലി കുത്തുപറമ്പ്,സാദിഖ് കാട്ടാംമ്പള്ളി,റഫീഖ്,അബ്ദുല്‍ ഖാദിര്‍,സിബി ഇഖ്ബാല്‍,ഇര്‍ശാദ് ഇരിക്കൂര്‍,നംശീര്‍ എന്നിവര്‍ സമദാനിയെ ഹാരമണിയിച്ചു.
എബിസി ഗ്രൂപ്പ് എംഡി മുഹമ്മദ് മദനി,ഹൈസോല് ഇന്റര്‍നാഷണല്‍ എംഡി ശംഷാദ് എംവിഎം,ടീം തായ് ഗ്രൂപ്പ് എംഡി അഗിന് ത്വാഹിര്‍,ഔല സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ റഫീല്‍, ഫോണ്‍ ഹബ് എംഡി മുഹമ്മദ് അശ്റഫ്,ഇന്ത്യന്‍ അസോസിയേഷന് മാനേജിങ് കമ്മിറ്റി മെമ്പര്‍ പ്രഭാകരന് പയ്യന്നൂര്‍ എന്നിവരെ സമദാനി ആദരിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍,ഒപ്പന,അറബിക് ഡാന്‍സ്,കൊല്ലം ഷാഫി-ഫാസിലബാനു സംഘത്തിന്റെ ഗാനമേ തുടങ്ങിയവ പരിപാടിയുടെ മാറ്റുകൂട്ടി.