
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ഇന്ത്യയില്‍ നിന്നുള്ള സ്വാദിഷ്ടമായ മാമ്പഴങ്ങളുടെയും മാമ്പഴ വിഭവങ്ങളുടെയും വിപുലമായ പ്രദര്‍ശനവുമായി ഇന്ത്യന്‍ മാംഗോ മാനിയയ്ക്ക് ജിസിസിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ തുടക്കം. അഗ്രിക്കള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് എക്പോര്‍ട്ട് ഡെവലെപ്മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. ജിസിസിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക്,പ്രത്യേകിച്ച് തനത് ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് മാംഗോ മാനിയ ആരംഭിച്ചത്. ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ മാംഗോ മാനിയ അംബാസഡര്‍ സഞ്ജയ് സുധീര്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മികച്ച പ്രോത്സാഹനമാണ് ലുലു നല്‍കുന്നതെന്നും വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ മാമ്പഴങ്ങളുടെ പ്രത്യേകിച്ച് വടക്ക് കിഴക്കന്‍ മേഖലയിലെ ഉത്പന്നങ്ങളുടെ ഗുണമേന്മ,ജിസിസി യില്‍ ലഭ്യമാക്കുക കൂടിയാണ് മാംഗോ മാനിയയിലൂടെ ലുലുവെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി,അഗ്രിക്കള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് എക്പോര്‍ട്ട് ഡെവലെപ്മെന്റ് അതോറിറ്റി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.സിബി സിങ്,ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ (ട്രേഡ് ആന്റ് ഇന്‍വസ്റ്റ്മെന്റ്) റോഹിത്ത് മിശ്ര,ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍ഡ് ഡയരക്ടര്‍ സലിം എംഎ,ചീഫ് ഓപ്പറേറ്റിങ് ആന്റ് സ്ട്രാറ്റജി ഓഫീസര്‍ സലിം വിഐ,ലുലു അബുദാബി ആന്റ് അല്‍ദഫ്ര റീജണല്‍ ഡയരക്ടര്‍ അബൂബക്കര്‍ ടിപി പങ്കെടുത്തു.
കേസര്‍,ലാംഗ്ര,അമ്രപാലി,വൃന്ദാവനി തുടങ്ങിയ വടക്കു കിഴക്കന്‍ മേഖലകളിലെ മാമ്പഴങ്ങളും അല്‍ഫോണ്‍സ,ബദാമി,നീലം തുടങ്ങിയ ദക്ഷിണേന്ത്യന്‍ മാമ്പഴങ്ങളും ഉള്‍പ്പെടെ മേളയില്‍ ലഭ്യമാണ്.
കൂടാതെ മാമ്പഴങ്ങള്‍ കൊണ്ടുള്ള വ്യത്യസ്തമായ ബേക്കറി വിഭവങ്ങള്‍,സലാഡുകള്‍,അച്ചാറുകള്‍,ജ്യൂസ് തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ ശേഖരമാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇന്ത്യയിലെ കാര്‍ഷിക മേഖലയ്ക്ക് കൂടി പിന്തുണ ഉറപ്പാക്കുക്കുകയും ജിസിസിയിലെ കൂടുതല്‍ മേഖലകളിലേക്ക് ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഗുണമേന്മ എത്തിക്കുകയുമാണ് ലുലു ഗ്രൂപ്പ് ചെയ്യുന്നത്.