
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡ് ജീവനക്കാരുടെ കുട്ടികള്‍ക്കായി വേനല്‍ക്കാല പരിശീലന ക്യാമ്പ് ആരംഭിച്ചു. ഷാര്‍ജ പൊലീസ് ക്ലബ്ബില്‍ സ്പോര്‍ട്സ് ആക്ടിവിറ്റീസ് വകുപ്പ് സംഘടിപ്പിക്കുന്ന ക്യാമ്പ് ഓഗസ്റ്റ് 28 വരെ നീണ്ടുനില്‍ക്കും.
ശാരീരിക ക്ഷമത പ്രോത്സാഹിപ്പിക്കുക,നീന്തല്‍ കഴിവുകള്‍ വികസിപ്പിക്കുക,വേനല്‍ക്കാല അവധിക്കാലം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് കുട്ടികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നിവയാണ് കാമ്പിന്റെ ലക്ഷ്യം. ആരോഗ്യകരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശാരീരികവും മാനസികവുമായ ഊന്മേഷം വര്‍ധിപ്പിക്കുന്നതിനും വൈവിധ്യമാര്‍ന്ന പരിപാടികളാണ് കാമ്പിന്റെ ഭാഗമായി നടക്കുന്നത്. ജീവനക്കാരുടെ കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന കായിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് ഈ പരിപാടി പ്രതിഫലിപ്പിക്കുന്നതെന്ന് കായികവകുപ്പ് മേധാവി മതാര്‍ അല്റഷ്ദി പറഞ്ഞു.
കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും സുരക്ഷിതമായി നീന്തല്‍ പഠിക്കുന്നതിനും കായിക വിനോദങ്ങളോടുള്ള സ്നേഹം വളര്‍ത്തുന്നതിനുമായി പ്രഗത്ഭരായ പരിശീലകരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ആരോഗ്യ ബോധമുള്ള, സജീവമായ യുവതലമുറയെ രൂപപ്പെടുത്താന്‍ സഹായിക്കുന്നതുമായ അര്‍ത്ഥവത്തായ വേനല്‍ക്കാല പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതിനുള്ള ഷാര്‍ജ പൊലീസിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമായാണ് വേനല്‍ക്കാല ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.