
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ‘ഇതാണ് നമ്മള് ആഗ്രഹിക്കുന്ന ദുബൈ’ എന്ന പ്രമേയത്തില്‍ നല്ല പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തില്‍ പരസ്പര ബഹുമാനത്തിന്റെയും സൗഹൃദത്തിന്റെയും സംസ്കാരം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി ‘ഐഡിയല്‍ ഫേസ്’ രണ്ടാം ഘട്ടത്തിന്’ ദുബൈയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) പ്രത്യേക ബൂത്ത് തുറന്നു. ജിഡിആര്‍എഫ്എ മേധാവി ലഫ.ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി ബൂത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ദുബൈ ഒരു മാതൃകാനഗരമാണെന്ന് ഉറപ്പിക്കാനും ഇവിടെയുള്ള ഓരോ വ്യക്തിയുടെയും നല്ല മനസിനെ ആദരിക്കാനുമാണ് ഈ സംരംഭം ആരംഭിച്ചത്. ദുബൈ എയര്‍പോര്‍ട്ട്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മാജെദ് അല്‍ ജോക്കര്‍,ജിഡിആര്‍എഫ്എ ദുബൈ ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍,ജിഡിആര്‍എഫ്എ ദുബൈയിലെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍,എയര്‍പോര്‍ട്ട്സ് സീനിയര്‍ വൈസ് പ്രസിഡന്റ് പാസഞ്ചര്‍ ടെര്‍മിനല്‍ ഓപ്പറേഷന്‍സ് എസ്സ അല്‍ ഷംസി തുടങ്ങിയവര്‍ ജിഡിആര്‍എഫ്എ ബൂത്ത് സന്ദര്‍ശിച്ചു. ഇവിടത്തെ വിവിധ വിഭാഗങ്ങളിലെ സംവേദനാത്മക പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമൂഹത്തി ല്‍ അവ നേടിയെടുത്ത പങ്കാളിത്തത്തെക്കുറിച്ചും അധികൃതര്‍ വിശദീകരിച്ചു നല്കി.
‘ഐഡിയല്‍ ഫേസ് 2’ ബൂത്ത് ഈ മാസം 13 വരെ ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലെ ഡിപ്പാര്‍ച്ചര്‍ വിഭാഗത്തില്‍ എല്ലാ ദിവസവും സന്ദര്‍ശകരെ സ്വീകരിക്കും. സംരംഭത്തിന്റെ ലക്ഷ്യങ്ങള്‍ അറിയാനും സ്വന്തം പ്രവൃത്തികളിലൂടെ മാനുഷിക മൂല്യങ്ങള്‍ പ്രകടിപ്പിച്ച വ്യക്തികളുടെ അനുഭവം രേഖപ്പെടുത്താനും ദുബൈയുടെ നല്ല പെരുമാറ്റച്ചട്ടം പാലിക്കുമെന്ന് പ്രതിജ്ഞയെടുക്കാനും അതുവഴി പരസ്പര ബഹുമാനത്തിന്റെ സംസ്കാരം പ്രചരിപ്പിക്കാനും പൊതുജനങ്ങള്‍ക്ക് ബൂത്തില്‍ അവസരം ലഭിക്കും. സന്ദര്‍ശകര്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും തത്സമയ സംവേദനം നടത്താനും സൗകര്യമുണ്ട്. നല്ല പെരുമാറ്റം കാഴ്ചവച്ച വ്യക്തികള്‍ക്ക് ഐഡിയല്‍ ഫേസ് ‘ഇതാണ് നമ്മള് ആഗ്രഹിക്കുന്ന ദുബൈ’ എന്ന സന്ദേശം ആലേഖനം ചെയ്ത ഒരു നന്ദി കാര്‍ഡ് നല്‍കുന്നുണ്ട്.
യുഎഇയുടെ സാമൂഹിക മൂല്യങ്ങള്‍ വളര്‍ത്തുന്നതിനുള്ള കാഴ്ചപ്പാടിന്റെ പ്രായോഗിക രൂപീകരണമാണ് ഈ പ്ലാറ്റ്ഫോമെന്ന് ലഫ്.ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി അഭിപ്രായപ്പെട്ടു. ഇത് നല്ല പെരുമാറ്റങ്ങളെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സംവേദനാത്മകമായ അനുഭവം നല്കുന്നു. ഇത് മനുഷ്യ കേന്ദ്രീകൃത ഇടപെടലുകളില്‍ ദുബൈയുടെ ആഗോള മാതൃകയെ പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ സമൂഹത്തിലെ അംഗങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമായാണ് പ്രത്യേക ബൂത്ത് ആരംഭിച്ചത്.
ജനങ്ങളെ മുന്‍ഗണനകളില്‍ ഉള്‍പ്പെടുത്താനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ജീവിതനിലവാരം വര്‍ധിപ്പിക്കുന്നതിനും കാര്യക്ഷമവും സാമൂഹിക കേന്ദ്രീകൃതവുമായ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ദുബൈയുടെ കാഴ്ചപ്പാടിനോടുള്ള ഡയരക്ടറേറ്റിന്റെ പ്രതിബദ്ധത ഒന്നുകൂടി ഉറപ്പിക്കുന്നതാണിത്. ദുബൈ വിമാനത്താവളത്തിലെ ഫിസിക്കല്‍ പ്ലാറ്റ്ഫോമിലൂടെയും ഔദ്യോഗിക പേജിലൂടെ ഡിജിറ്റല്‍ വഴിയും ഈ സംരംഭത്തില്‍ സംഭാവനകളും പ്രതിജ്ഞകളും നടത്താം. വ്യക്തികള്‍ക്ക് അവരുടെ മനുഷ്യ കേന്ദ്രീകൃത നിമിഷങ്ങള്‍ പങ്കുവെച്ചോ ദുബൈയുടെ സിവിലിയന്‍ മനോഭാവത്തെ പ്രതിഫലിക്കുന്ന തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുത്തോ ഇതില്‍ പങ്കാളികളാകാന്‍ കഴിയും.