
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: തട്ടിക്കൊണ്ടുപോകല്‍,ബലാത്സംഗം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായ രണ്ട് ഇമാറാത്തികളെ ദുബൈ ക്രിമിനല്‍ കോടതി വെറുതെ വിട്ടു. തെളിവുകളുടെയും സാക്ഷി മൊഴികളുടെയും മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ കേസ് വിശദമായി പരിശോധിച്ച ശേഷമാണ് രണ്ടുപേരെയും കോടതി കുറ്റവിമുക്തരാക്കിയത്. ഇരുവരെയും ശിക്ഷിക്കാന്‍ മതിയായ തെളിവുകളില്ലെന്ന് ദുബൈ കോടതി വിധിച്ചു. ഒരു സ്ത്രീയെ സ്വകാര്യ ഫാമിലേക്ക് വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ശാരീരികമായി ആക്രമിച്ചു കീഴപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഇതില്‍ ഒന്നാം പ്രതിക്കെതിരെ ചുമത്തിയ കുറ്റം. ഫാമുടമയായ രണ്ടാം പ്രതി ഇതിനു സഹായിച്ചുവെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ദുബൈ പൊലീസ് കേസുമായി മുന്നോട്ടുപോയത്. ഒന്നാം പ്രതി അല്‍ ഖവാനീജില്‍ അത്താഴത്തിന് തന്നെ ഫോണില്‍ ക്ഷണിച്ചുവരുത്തി അല്‍ തായിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് രണ്ടുപേരും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നുമാണ് സ്ത്രീയുടെ പരാതിയുലുള്ളത്. കോടതിയില്‍ വിചാരണ വേളയിലും സ്ത്രീ തന്റെ പരാതി ആവര്‍ത്തിച്ചു. എന്നാല്‍ ഒരു അപകടസ്ഥലത്ത് അകപ്പെട്ട സ്ത്രീ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ഫോണില്‍ വിളിച്ച് സംഭവസ്ഥലത്ത് എത്തിയതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന് കോടതിയെ അറിയിച്ചു. ഒന്നാം പ്രതിയെ സ്ത്രീക്ക് വളരെക്കാലമായി അറിയാമെന്നും അവനുമായി ഉഭയസമ്മതത്തോടെയുള്ള ബന്ധമുണ്ടെന്നും സ്വമേധയാ അവന്റെ കാറില്‍ കയറിയതും ഇഷ്ടപ്രകാരം അവന്റെ കൂടെ പോയതാണെന്നും പ്രതിഭാഗം അഭിഭാഷകനായ മുഹമ്മദ് അവാമി അല്‍ മന്‍സൂരിയും വാദിച്ചു. പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും വ്യക്തമായ തെളിവില്ലാത്തതിനെ തുടര്‍ന്ന് കോടതി രണ്ടുപേരെയും വെറുതെ വിടുകയായിരുന്നു.