സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

ദുബൈ: ദുബൈ ഹാര്‍ബറില്‍ നിര്‍മാണ സ്ഥലത്ത് വന്‍ തീപിടുത്തം. ഇന്നലെ ഉച്ചയ്ക്ക് 2:54ഓടെയാണ് തീ പടര്‍ന്നുപിടിച്ചത്. വലിയ ശബ്ദംകേട്ട് പുറത്തേക്കു നോക്കിയപ്പോള്‍ നിര്‍മാണ സ്ഥലത്ത് തീ കത്തിപ്പടരുന്നതും കട്ടിയുള്ള കറുത്ത പുക ഉയരുന്നതും കണ്ടുവെന്ന് തൊട്ടടുത്ത താമസക്കാരന് പറഞ്ഞു. ഉടന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തി തീയണക്കുകയായിരുന്നു. ആര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


