
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ:നവീകരണവും ശാസ്ത്രീയ ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി ദുബൈ ഇമിഗ്രേഷനും ട്രെന്‍ഡ്സ് റിസര്‍ച്ച് ആന്റ് അഡൈ്വസറിയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. വൈദഗ്ധ്യ കൈമാറ്റത്തിനും ഭാവി വികസനങ്ങള്‍ക്കായി അറിവ് അധിഷ്ഠിത പദ്ധതികള്‍ക്ക് സഹായകമാകുന്നതിനുമാണ് ഇരുസ്ഥാപനങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവച്ചത്. ഗവേഷണ വിജ്ഞാന സഹകരണത്തിലും സംയുക്ത പരിശീലന പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കരാര്‍.
സാമൂഹികവും നയപരവുമായ വിഷയങ്ങളില്‍ ആഴത്തിലുള്ള ഉള്‍ക്കാഴ്ച നല്‍കുന്നതിന് ഫീല്‍ഡ് പഠനങ്ങളും കരാറില്‍ ഉള്‍പ്പെടും. ദുബൈ ഇമിഗ്രേഷന്‍ ഡയരക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിയും ട്രെന്റ്സ് റിസര്‍ച്ച് സിഇഒ ഡോ.മുഹമ്മദ് അബ്ദുല്ല അല്‍ അലിയുമാണ് കരാര്‍ ഒപ്പുവച്ചത്. ദുബൈ ഇമിഗ്രേഷന്റെ പ്രധാന ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇരു സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
‘അറിവിലും നൂതനത്വത്തിലും അധിഷ്ഠിതമായ നേട്ടങ്ങള്‍ക്ക് ട്രെന്റ്സുമായുള്ള സഹകരണം കരുത്ത് നല്‍കുമെന്നും ദുബൈയുടെ ആഗോള നില മെച്ചപ്പെടുത്തുന്നതിനായി അറിവിന്റെ അടിസ്ഥാനത്തിലുള്ള പങ്കാളിത്തം നിര്‍ണായകമാണെന്നും ലഫ്.ജനറല്‍ അല്‍ മര്‍റി പറഞ്ഞു. ട്രെന്റ്സ് റിസര്‍ച്ചുമായി ഒപ്പുവച്ച ധാരണാപത്രം വകുപ്പിന്റെ ദീര്‍ഘകാല ശ്രമങ്ങള്‍ക്ക് അര്‍ത്ഥവത്തായ സംയോജനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.