
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: യുഎഇ കാലാവസ്ഥ ‘ജമ്രത്ത് അല്‍ ഖൈത്ത്’ ഘട്ടത്തിലെത്തിയതോടെ രാജ്യം കൊടുംചൂടിലേക്ക് കടക്കുന്നു. ഇന്നലെ മുതല്‍ ആഗസ്ത് 10 വരെ ഈ അവസ്ഥ തുടരും. ഇതോടെ രാജ്യത്തുടനീളം ഉയര്‍ന്ന താപനില,വരണ്ട കാലാവസ്ഥ,ഈര്‍പ്പം,ശക്തമായ കാറ്റ് എന്നിവ തുടരുമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ അറിയിച്ചു. അറേബ്യന്‍ ഉപദ്വീപിലെ വേനല്‍ക്കാലത്തെ ഏറ്റവും കഠിനമായ ഘട്ടമാണ് ‘ജംറത്ത് അല്‍ ഖൈത്ത്’ എന്ന് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി ചെയര്‍മാനും അറബ് യൂണിയന് ഫോര്‍ സ്പേസ് ആന്റ് ആസ്ട്രോണമി സയന്‍സ് അംഗവുമായ ഇബ്രാഹീം അല്‍ ജര്‍വാന്‍ പറഞ്ഞു. മേഖലയിലുടനീളമുള്ള ചൂടിന്റെയും വരള്‍ച്ചയുടെയും ഉത്തുംഗാവസ്ഥയാണിത്. ചില മരുപ്രദേശങ്ങളില്‍ പകല്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കവിഞ്ഞേക്കാം. ‘സമൂം’ എന്ന ചുടുകാറ്റും ഇതോടൊപ്പമുണ്ടാകുമെന്നും അല്‍ ജര്‍വാന്‍ പറഞ്ഞു. താപതരംഗങ്ങളുടെ തുടര്‍ച്ചയായ ഭ്രമണത്തെ അദ്ദേഹം എടുത്തുപറഞ്ഞു. താപനില സീസണല്‍ മാനദണ്ഡങ്ങള്‍ക്കപ്പുറം കുറഞ്ഞത് 3 ഡിഗ്രി സെല്‍ഷ്യസ് ഉയരുകയും തുടര്‍ച്ചയായി രണ്ടോ അതിലധികമോ ദിവസം നീണ്ടുനില്‍ക്കുകയും ചെയ്യുന്ന കാലഘട്ടങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഉയര്‍ന്ന ചൂടിന്റെയും വരണ്ട വായുവിന്റെയും സംയോജനമാണ് ഈ തരംഗങ്ങളെ പലപ്പോഴും അടയാളപ്പെടുത്തുന്നത്.
അറബ് കാലാവസ്ഥാ പാരമ്പര്യങ്ങളില്‍ ചരിത്രപരമായി അംഗീകരിക്കപ്പെട്ട ഈ തരംഗങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ‘പ്ലീയാഡ്സിന്റെ കൊടുങ്കാറ്റ്’ ആണ്. ഇത് ജൂണ്‍ ഏഴിന് ആരംഭിച്ച് ജൂലൈ രണ്ടിന് അവസാനിച്ചു. പ്ലീയാഡ്സ് നക്ഷത്രസമൂഹത്തിന്റെയും അതിന്റെ ആകാശ കൂട്ടാളിയായ ആല്ഡെബറന്റെയും ഉദയവുമായി ബന്ധപ്പെട്ടാണ് ഇത് രൂപപ്പെടുന്നത്. ഇതോടൊപ്പം ജൂലൈ 28 വരെ തുടരുന്ന പുതിയൊരു ഉഷ്ണതരംഗവും നിലനില്‍ക്കുന്നുണ്ട്. ഇതുകാരണം ജൂലൈ 29 മുതല്‍ ആഗസ്ത് 10 വരെ താപനിലയില്‍ വര്‍ധനവ് പ്രതീക്ഷിക്കാം. ഈ കാലയളവില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കാനും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാനും കൂടുതല്‍ വെള്ളം കൂടിച്ച് ജലാംശം നിലനിര്‍ത്താനും അധികൃതര്‍ നിര്‍ദേശിച്ചു.