
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: കെനിയയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും അടിയന്തിര സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ക്ക് പരിപൂര്‍ണ പിന്തുണയുമായി അബുദാബി ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് (എഡിഎ്ഡി). വിവിധ രാജ്യങ്ങളിലെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായുള്ള പദ്ധതിയുടെ ഭാഗമായാണ് കെനിയക്ക് യുഎഇയുടെ സാമ്പത്തിക പിന്തുണ. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുടനീളം സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി അബുദാബി ഫണ്ടിന്റെ സഹകരണം സജീവമാണ്. കെനിയയുമായി ശക്തവും ഫലപ്രദവുമായ സഹകരണ പങ്കാളിത്തമാണ് അബുദാബി ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് വളര്‍ത്തിയെടുത്തിട്ടുള്ളത്.
കെനിയയിലെ ഗതാഗത,ഊര്‍ജ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനും ഗ്രാമവികസനം സാധ്യമാക്കുന്നതിനുമുള്ള പദ്ധതികളാണ് അബുദാബി ഫണ്ട് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിക്കും സാമൂഹിക വികസനത്തിനും പിന്തുണ നല്കുന്നതില് അന്താരാഷ്ട്ര പങ്കാളിയെന്ന നിലയില്‍ യുഎഇയുടെ പങ്കിനെ ഈ നിക്ഷേപങ്ങള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍,ഊര്‍ജം,ജലം,ആരോഗ്യം,വിദ്യാഭ്യാസം എന്നീ മേഖലകളിലെ സമഗ്ര വികസന പദ്ധതികള്‍ക്കായി ഏകദേശം 620 ദശലക്ഷം ദിര്‍ഹം എഡിഎഫ്ഡി ധനസഹായം നല്‍കിയിട്ടുണ്ട്. ഇത് കെനിയയുടെ വിഷന്‍ 2030 യാഥാര്‍ത്ഥ്യമാക്കുന്നതിന് ഏറെ സഹായകമാകും. അബുദാബിന്റെ ഏറ്റവും വലിയ സഹകരണങ്ങളില്‍ ഒന്നാണ് 136 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നുനോമോഡോഗാഷെ റോഡ് പുനരധിവാസ പദ്ധതി.
ഗാരിസ കൗണ്ടിയെ ചുറ്റുമുള്ള പ്രദേശങ്ങളുമായി പൂര്‍ണമായും ബന്ധിപ്പിക്കുന്ന റോഡ് വികസനമാണ് ഇവിടെ പൂര്‍ത്തീകരിച്ചത്. 36.7 ദശലക്ഷം ദിര്‍ഹത്തിന്റെ വായ്പ ഉപയോഗിച്ച് പദ്ധതി സുരക്ഷിതവും കൂടുതല്‍ കാര്യക്ഷമവുമായ ഗതാഗതത്തിനും പ്രാദേശിക വാണിജ്യത്തിനും ഗ്രാമീണ സമൂഹങ്ങള്‍ തമ്മിലുള്ള സാമൂഹിക ഐക്യത്തിനും ഏകദേശം 200,000 തദ്ദേശവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഇത് ഗുണം ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക്,പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് സ്കൂളുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സുരക്ഷിതവും എളുപ്പവുമായ പ്രവേശനം നേടുന്നതിനും കുടുംബങ്ങള്‍ക്കും ചെറുകിട ബിസിനസ് ഉടമകള്‍ക്കും സാധനങ്ങളിലേക്കും സേവനങ്ങളിലേക്കും മെച്ചപ്പെട്ട പ്രവേശനം നേടുന്നതിനും ഈ റോഡ് അവസരമൊരുക്കി. കെനിയ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിക്കും എഡിഎഫ്ഡി വലിയ ധനസഹായം നല്‍കിയത്. സമഗ്ര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അതിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നു. വിദൂര പ്രദേശങ്ങളിലെ ആയിരക്കണക്കിന് വീടുകളിലേക്കും പൊതുസൗകര്യങ്ങളിലേക്കും എത്തിച്ചേരുന്നതിനായി ദേശീയ ഗ്രിഡ് വികസിപ്പിച്ചു. ഈ പദ്ധതി ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും സാമ്പത്തിക അവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെറുകിട ബിസിനസുകള്‍ക്കും കാര്‍ഷിക സംരംഭങ്ങള്‍ക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.
വൈദ്യുതി വിതരണ സ്റ്റേഷനുകളുടെയും പുതിയ ട്രാന്സ്മിഷന് ലൈനുകളുടെയും വികസനം സ്കൂളുകള്‍,ക്ലിനിക്കുകള്‍,ഫാമുകള്‍ എന്നിവയ്ക്ക് വിശ്വസനീയമായ വൈദ്യുതി ലഭ്യത ഉറപ്പാക്കുകയും ചെയ്തു. ഇത് 20,000ത്തിലധികം ആളുകള്‍ക്ക് പ്രയോജനം ചെയ്തിട്ടുണ്ട്. കെനിയയുടെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രകാരം അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം,ആരോഗ്യ സംരക്ഷണം,സമഗ്ര സാമ്പത്തിക വളര്‍ച്ച എന്നിവയുള്‍പ്പെടെയുള്ള വികസനങ്ങളാണ് യാഥാര്‍ത്ഥ്യമാക്കുന്നത്.