
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: പ്രാദേശിക കര്‍ഷകരെയും കന്നുകാലി വളര്‍ത്തുന്നവരെയും പിന്തുണയ്ക്കുന്നതിനായി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അല്‍ ദൈദില്‍ പുതിയ മേച്ചില്പുറം ‘അല്‍ ഖാരൂസ് പാസ്റ്റര്‍’ പ്രഖ്യാപിച്ചു. ഷാര്‍ജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി സംപ്രേഷണം ചെയ്യുന്ന ദി ഡയരക്ട് ലൈന്‍ റേഡിയോ പരിപാടിക്കിടെയാണ് ഭരണധാകാരി ഈ പ്രഖ്യാപനം നടത്തിയത്. കൃഷി,കന്നുകാലി വകുപ്പില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത മേഖലയിലെ ഫാമുകളിലെ കന്നുകാലികള്‍ക്ക് ഇവിടെ മേഞ്ഞുനടക്കാം.
ഷാര്‍ജയിലുടനീളമുള്ള മറ്റു മേച്ചില്പുറങ്ങളില് കാണുന്ന ഉയര്‍ന്ന നിലവാരമുള്ള അതേ സേവനങ്ങളാണ് ഇവിടെയും സജ്ജീകരിച്ചിരിക്കുന്നതെന്ന് വകുപ്പ് ചെയര്മാന് ഡോ.എഞ്ചിനീയര്‍ ഖലീഫ ബിന്‍ മുസാബെ അല്‍ തുനൈജി പറഞ്ഞു. കന്നുകാലി വളര്‍ത്തുന്നവര്‍ക്ക് അവരുടെ മൃഗങ്ങള്‍ക്ക് മികച്ച പരിചരണവും പിന്തുണയും നല്‍കുന്നതിനായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.