
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: സുഷുംനാ പേശി ക്ഷതം ബാധിച്ച സിറിയന്‍ പെണ്‍കുട്ടി യാക്കിന് ഇബ്രാഹീമിന്റെ മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉറപ്പുനല്‍കി. യാക്കിന്റെ ചിക്തിസയ്ക്ക് സഹായമഭ്യര്‍ത്ഥിച്ച് അമ്മാവന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട ശേഷമാണ് ശൈഖ് മുഹമ്മദിന്റെ സഹായപ്രഖ്യാപനം. ‘7 മില്യണ്‍ ദിര്‍ഹത്തിലധികം ചിലവ് വരുന്ന അപൂര്‍വ ജനിതക രോഗമാണ് യാക്കിന്റെത്. ദുബൈയിലെ അല്‍ ജലീല ആശുപത്രി ഉള്‍പ്പെടെ ഏതാനും രാജ്യങ്ങളില്‍ മാത്രമേ ഇതിന് ചികിത്സയുള്ളൂവെന്നാണ് യാക്കിന്റെ അമ്മാവന് വീഡിയോയില്‍ പങ്കുവച്ചത്. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ ഓഫീസ് തന്നെ നേരിട്ട് ബന്ധപ്പെട്ടതായും മകളുടെ മുഴുവന്‍ ചികിത്സാ ചെലവും അദ്ദേഹം വഹിക്കുമെന്ന് അറിയിച്ചതായും യാക്കിന്റെ പിതാവ് ഇബ്രാഹീം കനകര്‍ പറഞ്ഞു.