
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ട്രാവല്‍ബാഗിന്റെ റിപ്പോര്‍ട്ടില്‍ ദുബൈ മൂന്നാം സ്ഥാനത്തും അബുദാബി പന്ത്രണ്ടാം സ്ഥാനത്തുമാണ്
അബുദാബി: ലോകത്ത് രാത്രിയില്‍ ഏറ്റവും മനോഹരവും സുരക്ഷിതവുമായ നഗരങ്ങളുടെ പട്ടികയില്‍ ദുബൈയും അബുദാബിയും. യുകെ ആസ്ഥാനമായുള്ള ട്രാവല്‍ ഏജന്‍സി ട്രാവല്‍ബാഗിന്റെ പഠനമനുസരിച്ച് തയാറാക്കിയ പട്ടികയിലാണ് രാത്രിയില്‍ ലോകത്തിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ നഗരമായി ദുബൈയെയും പന്ത്രണ്ടാമത്തെ നഗരമായി അബുദാബിയെയും തിരഞ്ഞെടുത്തത്. ലോകത്ത് രാത്രികാല ടൂറിസത്തിന്റെ വര്‍ധിച്ചുവരുന്ന ആകര്‍ഷണം ട്രാവല്‍ബാഗിന്റെ പഠന റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്.
രാത്രികാല സൗന്ദര്യത്തിലും സുരക്ഷയിലും യുഎഇ നഗരങ്ങള്‍ ഇതിനും മുമ്പും ആഗോളതലത്തില്‍ മുന്നിലെത്തിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ രണ്ട് നഗരങ്ങളും ഉയര്‍ന്ന സ്കോര്‍ നേടി. രാത്രിയില്‍ സഞ്ചരിക്കാന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമാണിന്ന് അബുദാബി. രാത്രി ജീവിത സൗകര്യങ്ങള്‍,നഗര പരിസ്ഥിതി നിലവാരം തുടങ്ങിയവയാണ് പഠനസംഘം കാര്യമായി പരിശോധിച്ചത്.
ദുബൈയില്‍ രാത്രി വൈകിയും തുറന്നിരിക്കുന്ന 190 ഇടങ്ങളുണ്ട്. ശബ്ദ,പ്രകാശ മലിനീകരണ സ്കോര്‍ 100ല്‍ 52.58 ആണ്. അബുദാബിയില്‍ 62 രാത്രികാല ഇടങ്ങളാണുള്ളത്. മലിനീകരണ റേറ്റിങ് 47 ആണ്. ആഗോള യാത്രയിലെ വിശാലമായ പ്രവണതയെ ഈ പഠനം പ്രതിഫലിപ്പിക്കുന്നു. സൂര്യാസ്തമയ ശേഷമുള്ള യാത്രാനുഭവങ്ങളെ വിവരിക്കുന്ന ‘നോക്ടൂറിസം’ ഇന്ന് അന്താരാഷ്ട്ര തലത്തില്‍ വലിയ പുരോഗതി പ്രാപിച്ചുവരികയാണ്.
ഈ വര്‍ഷം രാത്രി യാത്ര ഏറ്റവും മികച്ച അനുഭവമായിരിക്കുമെന്നാണ് ആീീസശിഴ.രീാ പറയുന്നത്. നക്ഷത്രനിരീക്ഷണം,കുറഞ്ഞ വെളിച്ചമുള്ള പ്രദേശങ്ങളിലെ പരിപാടികള്‍,നക്ഷത്രങ്ങള്‍ക്ക് കീഴെ അതുല്യമായ അനുഭവങ്ങള്‍ തേടുന്ന യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കല്‍ തുടങ്ങിയ ഇതില്‍ ഉള്‍പ്പെടുന്നു.ദുബൈയില്‍ പല വിനോദസഞ്ചാര കേന്ദ്രങ്ങളും വിനോദയാത്രകളും സജീവമാകുന്നത് രാത്രിയിലാണ്. പകല്‍ ചൂട് കൂടുമെന്നതിനാല്‍ പല ട്രാവല്‍ ഏജന്‍സികളും വിനോദസഞ്ചാരികള്‍ക്ക് നല്ല വെളിച്ചമുള്ള നഗരം കാണാന്‍ രാത്രി ടൂറുകള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ദുബൈയില്‍ രാത്രികാല മരുഭൂമി സഫാരികളും ഉണ്ട്. ഈ നൈറ്റ് സഫാരികളില്‍ വര്‍ധനവുണ്ടായതായി ട്രാവല്‍ബാഗ് വ്യക്തമാക്കി. ഇവയ്ക്കായുള്ള വിനോദ സഞ്ചാരികളുടെ അന്വേഷണത്തില്‍ 22 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
വേനല്‍ക്കാലത്ത് വെയിലിന് കാഠിന്യം കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ ഉച്ചയ്ക്കു ശേഷമുള്ള സമയം ചൂട് ശക്തമായിരിക്കും. അതിനാല്‍ ദുബെ മുനിസിപ്പാലിറ്റിയുടെ മൂന്ന് പൊതുബീച്ചുകളില്‍ ‘രാത്രി നീന്തല്‍’ വിനോദത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.