
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ലുലു ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്സ് ലിമിറ്റഡിന്റെ ഷോപ്പിങ് മാള്‍ വികസന,മാനേജ്മെന്റ് വിഭാഗമായ ലൈന്‍ ഇന്‍വെസ്റ്റ്മെന്റ്സ് ആന്റ് പ്രോപ്പര്‍ട്ടിയുടെ വേനല്‍കാല ഷോപ്പിങ് കാര്‍ണിവലിന് സമാപനമായി. 31 ദിവസത്തെ എക്സ്ക്ലൂസീവ് പ്രമോഷനുകള്‍,ആഗോള വിനോദ അനുഭവങ്ങള്‍,സാംസ്കാരിക ആക്ടിവേഷനുകള്‍,തത്സമയ വിനോദം,അസാധാരണമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരം എന്നിവ സന്ദര്‍ശകര്‍ക്ക് സമ്മാനിച്ചാണ് സമ്മര്‍ ഷോപ്പിങ് കാര്‍ണിവല്‍ സമാപിച്ചത്.
നറുക്കെടുപ്പിലൂടെ അഞ്ച് വിജയികള്‍ക്ക് ബിന്‍ ഹമൂദ ഓട്ടോയുടെ ഷെവര്‍ലെ സ്പാര്‍ക്ക് കാറുകള്‍ സമ്മാനമായി നല്കി. കാമ്പയിനില്‍ പങ്കെടുത്ത ഓരോ മാളുകളിലും സവിശേഷമായ സാംസ്കാരിക ആഘോഷങ്ങള്‍ ആകര്‍ഷകമായി. അല്‍വഹ്ദ മാള്‍,അല്റഹ മാള്‍,മുഷ്രിഫ് മാള്‍ എന്നിവിടങ്ങളില്‍ യൂറോപ്യന്‍ സാംസ്കാരിക പരിപാടികള്‍ അരങ്ങേറിയപ്പോള്‍ അല്‍ഫോ മാളും അല്‍ ഫലാഹ് സെന്‍ട്രല്‍ മാളും യുഎഇയുടെയും ജിസിസിയുടെയും സമ്പന്നമായ പൈതൃകത്തെ ആഘോഷിച്ചു. ഖാലിദിയ മാളില്‍ ഈജിപ്ഷ്യന്‍ പരിപാടികളാണ് അവതരിപ്പിച്ചത്. മദീനാ സായിദ് ഷോപ്പിങ് സെന്ററില്‍ വര്‍ണാഭമായ ചൈനീസ് സാംസ്കാരിക പരിപാടികള്‍ പ്രദര്‍ശിപ്പിച്ചു. ഫോര്‍സാന്‍ സെന്‍ട്രല്‍ മാളും ബരാരി ഔട്ട്ലെറ്റ് മാളും മിഡില്‍ ഈസ്റ്റേണ്‍ സംസ്കാരത്തിന്റെ ചൈതന്യം ജീവസുറ്റതാക്കി. മസ്യദ് മാളും അല്‍ ദഫ്ര മാളും ഏഷ്യന്‍,മധ്യ കിഴക്കന്‍ പ്രദേശങ്ങളുടെ അനുഭവങ്ങളും ആകര്‍ഷകമായ കലാസാംസ്കാരിക പരിപാടികളും കൊണ്ട് സമ്പന്നമാക്കി.
നാലു ആഴ്ചകളിലായി നടന്ന നറുക്കെടുപ്പുകളില്‍,അഹമ്മദ് പറമ്പന്‍,ആയിഷ അലി,സയ്യിദ് കമാലുദ്ദീന്,മഹ്മൂദ്,അഹമ്മദ് ഫാറൂഖ്,മുഹമ്മദ് അഹമ്മദ് എന്നിവര്‍ ഭാഗ്യശാലികളായി. സമ്മര്‍ ഷോപ്പിങ് കാര്‍ണിവല്‍ ഊര്‍ജസ്വലവും പ്രതിഫലദായകവുമായ അനുഭവങ്ങള്‍ നല്‍കുന്നതിനുള്ള സമര്‍പ്പണമാണെന്ന് വീണ്ടും തെളിയിച്ചു. ഈ സംരംഭം സൃഷ്ടിച്ച ആവേശവും സന്തോഷവും കാണുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്, ഞങ്ങളുടെ വിജയികള്‍ക്ക് മാത്രമല്ല,സംസ്കാരം,സമൂഹം,നൂതനത്വം എന്നിവ ആഘോഷിക്കാന്‍ ഞങ്ങളോടൊപ്പം ചേര്‍ന്ന എല്ലാ സന്ദര്‍ശകര്‍ക്കും നന്മകള് നേരുന്നതായി ഡയരക്ടര്‍ വാജെബ് അല്‍ ഖൂറി പറഞ്ഞു,
സമ്മര്‍ ഷോപ്പിങ് കാര്ണിവലിനോടുള്ള പ്രതികരണം ശരിക്കും പ്രചോദനാത്മകമാണ്. പരമ്പരാ ഗത റീട്ടെയിലിനപ്പുറം കുടുംബങ്ങള്‍ക്ക് പ്രതിഫലദായകമായ അനുഭവങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന കേന്ദ്രം സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് ലൈന്‍ ഇന്‍വെസ്റ്റ്മെന്റ്സ് ആന്റ് പ്രോപ്പര്‍ട്ടി ജനറല്‍ മാനേജര്‍ ബിജു ജോര്‍ജ് പറഞ്ഞു. 200 ദിര്‍ഹമിന് സാധനങ്ങള്‍ വാങ്ങിയവരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്.