
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ലൈഫ് ലൈന്‍ ഹോസ്പിറ്റലിന്റെയും അബുദാബി സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ കേരള സോഷ്യല്‍ സെന്റര്‍ അബുദാബി സംഘടിപ്പിച്ച ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ വോളിബാള്‍ ടൂര്‍ണമെന്റിന് ആവേശകരമായ തുടക്കം. സില്‍വര്‍ ജൂബിലി എഡിഷന് ടൂര്‍ണമെന്റ് അബൂദാബി സ്പോര്‍ട്സ് ഹബ്ബില്‍ മുനിസിപ്പാലിറ്റി ഡയരക്ടര്‍ ഹുമൈദ് അബ്ദുല്ല അല്‍ മര്‍സൂഖി ഉദ്ഘാടനം ചെയ്തു. കെഎസ്സി പ്രസിഡ ന്റ് ബീരാന്‍കുട്ടി അധ്യക്ഷനായി.
ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. വാശിയേറിയ ആദ്യ മത്സരത്തില്‍ എല്‍എല്‍എച്ച് ഹോസ്പിറ്റലിനെ പരാജയപ്പെടുത്തി അബുദാബി ചിക്കിസ് വിജയികളായി. രണ്ടാമത്തെ മത്സരത്തില്‍ യുഎഇ നാഷണല്‍ ജൂനിയര്‍ ടീമിനെ പരാജയപ്പെടുത്തി വേദ ആയുര്‍വേദിക് വിജയികളായി. ജൂലൈ ആറു വരെ എല്ലാ ദിവസവും രാത്രി 8 മണി മുതല്‍ 12 മണി വരെയാണ് മത്സരങ്ങള്‍. എല്‍എല്‍എച്ച് ഹോസ്പിറ്റല്‍,വേദ ആയുര്‍വേദിക്,അബുദാബി ചിക്കിസ്,യുഎഇ നാഷണല്‍ ജൂനിയര്‍,യുഎഇ നാഷണല്‍ സീനിയര്‍,ഒണ്‍ലി ഫ്രഷ് എന്നി ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. അബുദാബി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധി ഹമദ് അല്‍ ഖുബൈസി,ബുര്‍ജീല്‍ ഹോ ള്ഡിങ്സ് സിഇഒ ജോണ്‍ സുനില്‍,ബുര്‍ജീല്‍ ഹോള്‍ഡിങ്സ് കോ സിഇഒ സഫീര്‍ അഹമ്മദ്,ബുര്‍ജീല്‍ ഹോള്‍ഡിങ്സ് റിജണല്‍ ഓപ്പറേഷന് ഡയരക്ടര്‍ നരേന്ദ്ര സോണിഗ്ര,വേദ ആയുര്‍വേദിക് മാനേജിങ് ഡയരക്ടര്‍ റിജേഷ്,സോഷ്യല്‍ സെന്റര്‍ ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ.അന്‍സാരി സൈനുദ്ദീന്‍,ടൂര്‍ണമെന്റ് കണ്‍വീനര്‍ സലിം ചിറക്കല്‍ പ്രസംഗിച്ചു. കെഎസ്സി ബാലവേദി അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സും തംബുരു ഡാന്‍സ് ടീം അവതരിപ്പിച്ച സൂമ്പാ ഡാന്‍സും ആകര്‍ഷകമായി. കെഎസ്സി ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും സ്പോര്‍ട്സ് സെക്രട്ടറി മുഹമ്മദ് അലി നന്ദിയും പറഞ്ഞു.