
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ അബുദാബി പൊലീസ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകള്‍ക്ക് തുടക്കം. അബുദാബി ആരോഗ്യ വകുപ്പിന്റെ രക്തബാങ്കുമായി സഹകരിച്ച് ഡിസിഷന്‍ സപ്പോര്‍ട്ട് സെക്ടറിന്റെയും അബുദാബി,അല്‍ഐന്‍,അല്‍ദഫ്ര എന്നിവിടങ്ങളിലെ പൊലീസ് വ കുപ്പുകളുടെയും പങ്കാളിത്തത്തോടെയാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. സാമൂഹിക ഐക്യദാര്‍ഢ്യ സംസ്കാരം വളര്‍ത്തിയെടുക്കുന്നതിലും രോഗികളുടെയും പരിക്കേറ്റവരുടെയും ജീവന് രക്ഷിക്കുന്നതിലും രക്തദാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനാണ് ഈ യജ്ഞം.
ദേശീയവും സാമൂഹികവുമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ആരോഗ്യ-മാനുഷിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള അബുദാബി പൊലീസിന്റെ പ്രതിബദ്ധതയെ ധനകാര്യ,സേവന മേഖലാ ഡയരക്ടര്‍ മേജര്‍ ജനറല്‍ ഖലീഫ മുഹമ്മദ് അല്‍ഖൈലി പ്രശംസിച്ചു. രക്തദാന കാമ്പയിനുകളില്‍ സജീവമായി പങ്കെടുക്കുന്നതിലൂടെ അംഗങ്ങള്‍ പ്രകടിപ്പിക്കുന്ന ഉത്തരവാദിത്ത ബോധത്തെയും അദ്ദേഹം അഭിനന്ദിച്ചു. ദാനത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ദേശീയ രക്തബാങ്കിന് പിന്തുണ നല്‍കുന്നതുമായ ഉത്തമ സംരംഭങ്ങളാണ് ക്യാമ്പുകളെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവന് രക്ഷിക്കാനുള്ള രക്ത യൂണിറ്റുകളുടെ ആവശ്യകത അദ്ദേഹം ഓര്‍മപ്പെടുത്തി.
അംഗങ്ങള്‍ക്കിടയില്‍ ആരോഗ്യ അവബോധം വ്യാപിപ്പിക്കുകയും സമൂഹത്തെ സേവിക്കുന്നതില്‍ മാനുഷിക പങ്കാളിത്തം വര്‍ധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ അബുദാബി പൊലീസ് സംഘടി പ്പിക്കുന്ന വാര്‍ഷിക ആരോഗ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് രക്തദാനം നടത്തുന്നതെന്ന് മെഡിക്കല്‍ സര്‍വീസസ് വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ കേണല്‍ അബ്ദുല്‍ അസീസ് ജാബര്‍ അല്‍ ഷരീഫ് പറഞ്ഞു.