
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: വിദ്യാര്‍ഥികളുടെ അറിവും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ട് അബുദാബി വിദ്യാഭ്യാസ,വിജ്ഞാന വകുപ്പ് (അഡെക്) സ്കൂള്‍ അവധിക്കാല പ്രവര്‍ത്തന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വേനലവധിക്കാലത്ത് വിദ്യാര്‍ഥികളുടെ നൈസര്‍ഗിക കഴിവുകളുടെയും അറിവിന്റെയും വികാസത്തിന് സഹായകമാകുന്ന സര്‍ഗ സമ്പന്നവും ആസ്വാദ്യകരവുമായ അനുഭവങ്ങള്‍ നല്‍കുന്നതാണ് അഡെകിന്റെ സമ്മര്‍ ക്യാമ്പ്. വിദ്യാര്‍ത്ഥികളുടെ ദൃഢനിശ്ചയത്തെ പിന്തുണയ്ക്കുന്നതിനായി പ്രത്യേകം തയാറാക്കിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നൂതനമായ പഠനാനുഭവങ്ങള്‍ നല്‍കുന്നതാണ് പ്രോഗ്രാം.
പ്രമുഖ പങ്കാളികളുമായും സംഘടനകളുമായും സഹകരിച്ച് പരമ്പരാഗത ക്ലാസ് മുറികള്‍ക്കപ്പുറം സംവേദനാത്മകവും പ്രായോഗികവുമായ പഠനത്തിലാണ് അവധിക്കാല ക്യാമ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രോഗ്രാമിന്റെ മുന്‍ പതിപ്പുകളെ അടിസ്ഥാനമാക്കി മാതാപിതാക്കളില്‍ നിന്നുള്ള ഫീഡ്ബാക്കും നിര്‍ദേശങ്ങളും ഈ വര്‍ഷത്തെ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 21ാം നൂറ്റാണ്ടിലെ വൈവിധ്യമാര്‍ന്ന കഴിവുകള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളെ ഭാവിയിലേക്ക് സജ്ജമാക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളും ഇതിലുണ്ട്.
‘സ്റ്റോമിന്റെ’ യങ് ബിസിനസ് ലീഡേഴ്സ്’,സൂഡ് സംരംഭത്തിന്റെ ‘ഫ്ളോസാക് നമോസാക്’,ഹാഷ്താറ്റ് സെന്ററുമായി സഹകരിച്ച് പോള്‍ പൊസിഷന്‍ ഏജന്‍സിയുടെ ‘കരിയേഴ്സ് ഓഫ് ദി ഫ്യൂച്ചര്‍’ എന്നിവ ക്യാമ്പിനെ സമ്പന്നമാക്കുന്നതാണ്. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രമുഖ സര്‍വകലാശാലകളുമായി സഹകരിച്ച് കൃത്രിമ ബുദ്ധിയിലും സാങ്കേതിക വിദ്യയിലും വിപുലമായ പരിശീലനം നല്‍കുന്നതിനുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. മുഹമ്മദ് ബിന്‍ സായിദ് എഐ സര്‍വകലാശാലയുടെ ‘ഭാവി നിര്‍മിക്കുക’ ഖലീഫ സര്‍വകലാശാലയുടെ ‘കണ്ടെത്തുക’,അബുദാബി സര്‍വകലാശാലയുടെ ‘ഫ്യൂച്ചര്‍ ടെക് എക്സ്പ്ലോറേഴ്സ് എഐ,കോഡിങ്്, ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി അബുദാബിയുടെ ‘ഊര്‍ജവും കൃത്രിമ ബുദ്ധിയും’ തുടങ്ങിയ ക്യാമ്പുകളാണ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ളത്.