
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
വേനല്‍ക്കാല കാമ്പയിന് ഉമ്മുസുഖീം ബീച്ചില്‍ തുടക്കം
ദുബൈ: വേനല്‍ക്കാലത്ത് വിനോദ സഞ്ചാരികളുടെ സുരക്ഷ ശക്തമാക്കി ദുബൈ പൊലീസ്. ദുബൈ പൊലീസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ കീഴിലുള്ള ടൂറിസ്റ്റ് പൊലീസ് വകുപ്പ് വിനോദ സഞ്ചാരികളുടെ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനായി വേനല്‍ക്കാല കാമ്പയിന് തുടക്കം കുറിച്ചു. സുരക്ഷ വര്‍ധിപ്പിക്കുന്നതിനും പൊതുജനങ്ങളില്‍ സുരക്ഷാ അവബോധം വളര്‍ത്തുന്നതിനുമാണ് കാമ്പയിന്. പോസിറ്റീവ് സ്പിരിറ്റ് കൗണ്‍സില്‍,ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഹാപ്പിനസ്,ക്രൈം പ്രിവന്‍ഷന്‍ ഡിപ്പാര്ട്ട്മെ ന്റ്,ദുബൈ പൊലീസ് അക്കാദമി,സെക്യൂരിറ്റി ഇന്സ്പെക്ഷന് ഡിപ്പാര്‍ട്ട്മെന്റ് (കെ9) എംഎസ്ടി ജൂനിയര്‍ അക്കാദമി എന്നിവയുമായി സഹകരിച്ചാണ് സംരംഭം ആരംഭിച്ചിട്ടുള്ളത്.
ഉമ്മുസുഖീം ബീച്ചില്‍ ആരംഭിച്ച കാമ്പയിനില്‍ ദുബൈ ടൂറിസ്റ്റ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഖല്ഫാന് ഉബൈദ് അല്‍ ജലാഫ്,പോസിറ്റീവ് സ്പിരിറ്റ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഫാത്തിമ ബുഹാജീര്‍,ബീച്ച് സുരക്ഷാ വിഭാഗം മേധാവി ക്യാപ്റ്റന്‍ അഹമ്മദ് അല്‍ ഫുജൈര്‍ അല്‍ മുഹൈരി,നിരവധി ഉേദ്യാഗസ്ഥര്‍,ദുബൈ പൊലീസ് ജീവനക്കാര്‍,സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു.
ടൂറിസം സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജനാവബോധം വളര്‍ത്തുന്നതിനും ടൂറിസ്റ്റ് പൊലീസ് വകുപ്പിന്റെ സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമുള്ള ദുബൈ പൊലീസിന്റെ നിരന്തര പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് ബ്രിഗേഡിയര്‍ അല്‍ ജലാഫ് പറഞ്ഞു. വിനോദസഞ്ചാരികളുടെ ശ്രദ്ധയില്‍പെടുന്ന അത്യാവശ്യ കാര്യങ്ങള്‍ പൊലീസിന്റെ അടിയന്തര നമ്പറായ 999ഉം നോണ്‍ എമര്‍ജന്‍സി നമ്പറായ 901ഉം വഴി എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന ബോധവത്കരണം ഏറെ ഫലപ്രദമാണെന്നും അദ്ദേഹം വ്യക്തമാക്കി. എമിറേറ്റിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സുരക്ഷിതമായ ടൂറിസം അന്തരീക്ഷം വളര്‍ത്തുന്നതിനും സന്ദര്‍ശകാനുഭവം സമ്പന്നമാക്കുന്നതിനുമുള്ള ദുബൈ പൊലീസിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ സംരംഭങ്ങളുടെ ഭാഗമാണ് കാമ്പയിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാമ്പയിനിന്റെ ഭാഗമായി ദുബൈ പൊലീസ് ഉമ്മു സുഖീം ബീച്ചില്‍ കായിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും വിനോദസഞ്ചാരികള്‍ക്ക് അവബോധ സാമഗ്രികള്‍ വിതരണം ചെയ്യുകയും ചെയ്തു. ദുബൈ പൊലീസ് ബാന്‍ഡിന്റെ സംഗീത പ്രകടനവും കെ9 പൊലീസ് ഡോഗ് ഷോയും പരിപാടിക്ക് മാറ്റുകൂട്ടി.