
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: മേഖലയിലെ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ നീക്കിയതിനാല്‍ യുഎഇ-ഇറാന് വിമാന സര്‍വീസുകള്‍ ഇന്നലെ മുതല്‍ പുനരാരംഭിച്ചു. ഇറാനിലെ ബന്ദര്‍ അബ്ബാസ്,മഷ്ഹാദ്,തെഹ്റാന് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഫ്ളൈദുബൈ വക്താവ് പറഞ്ഞു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യാനുസരണം ഷെഡ്യൂള്‍ ഭേദഗതി ചെയ്യുകയും ആവശ്യമെങ്കില്‍ കൂടുതല്‍ വിപുലപ്പെടുത്തുകയും ചെയ്യുമെന്ന് ദുബൈ ആസ്ഥാനമായുള്ള കാരിയറിന്റെ വക്താവ് പറഞ്ഞു. യാത്രക്കാര്‍ അവരുടെ യാത്രാ ഷെഡ്യൂള്‍ ഉറപ്പാക്കുകയും യാത്ര ചെയ്യുന്നതിന് മുമ്പ് അവരുടെ വിമാനങ്ങളുടെ സ്ഥിതി പരിശോധിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.