
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദോഹ: ജീവകാരുണ്യ മേഖലകളില്‍ ജീവിതം സമര്‍പ്പിച്ച ഈസക്കയുടെ സ്മരണക്കായി നിര്‍മിക്കുന്ന ചാരിറ്റി ടവര്‍ കാരുണ്യ മേഖലയിലെ മികച്ച മാതൃകയാകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അന്തരിച്ച ഖത്തര്‍ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്റും കലാ,കായിക,ജീവ കാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന കെ.മുഹമ്മദ് ഈസയുടെ ഓര്‍മക്കായി മലപ്പുറം ജില്ലാ കെഎംസിസി നിര്‍മിക്കുന്ന ചാരിറ്റി ടവര്‍ പ്രഖ്യാപനം ദോഹയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിര വരുമാനത്തിനമെന്ന ഈസക്കയുടെ സ്വപ്ന പദ്ധതിയാണ് കെഎംസിസി യാഥാര്‍ഥ്യമാക്കുന്നത്.
ചടങ്ങില്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദുസ്സമദ് അധ്യക്ഷനായി. മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.സൈനുല്‍ ആബിദീനെ ചടങ്ങില്‍ ആദരിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എകെ മുസ്തഫ,കെഎംസിസി ഭാരവാഹികളായ എസ്എഎം ബഷീര്‍,അബ്ദുന്നാസര്‍ നാച്ചി,എപി മണികണ്ഠന്,സലിം നാലകത്ത്,ബഹ്റൈന്‍ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്,സിഎച്ച് ഇബ്രാഹീംകുട്ടി,സവാദ് വെളിയങ്കോട്,അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി,റഫീഖ് കൊണ്ടോട്ടി പ്രസംഗിച്ചു. വിവിധ സംഘടനാ നേതാക്കള്‍,കെഎംസിസി സംസ്ഥാന,ജില്ലാ നേതാക്കള്‍ പങ്കെടുത്തു. റഹീം പാക്കഞ്ഞി,അന്‍വര്‍ ബാബു വടകര,ഹംസ കൊയിലാണ്ടി,സിദ്ദീഖ് വാഴക്കാട്,അലി മൊറയൂര്‍,മെഹബൂബ് നാലകത്ത്,ഇസ്മായീല്‍ ഹുദവി, ഷരീഫ് വളാഞ്ചേരി,മുഹമ്മദ് ലയിസ് കുനിയില്‍,മജീദ് പുറത്തൂര്‍ നേതൃത്വംനല്കി.